കൊച്ചി : സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ കേന്ദ്രീകരിച്ചുള്ള പരിശോധന കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് ( ഇ.ഡി ) ശക്തമാക്കുന്നു . കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവിശ്യപ്പെട്ട് വീണ വിജയന് ഇ.ഡി വീണ്ടും സമൻസ് അയക്കുമെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് . നേരത്തെ ഹാജരാകാൻ ആവിശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും ,ചില വ്യക്തിപരമായ കാരണങ്ങളാൽ കൂടുതൽ സമയം വേണമെന്ന് വീണ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ പരിശോധനയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഇ. ഡി യുടെ തീരുമാനം . നേരത്തെ നൽകിയ നോട്ടീസുകളിൽ തൃപ്തികരമായ മറുപടികൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇ .ഡി ഈ നീക്കവുമായി മുന്നോട്ടു പോകുന്നത് . രാഷ്ട്രീയ വൃത്തങ്ങളിലും മാധ്യമങ്ങളിലും വലിയ ചർച്ചയായ ഈ വിവാദത്തിൽ , സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ വിവരങ്ങളും സ്രോതസ്സും കണ്ടെത്തുകയാണ് ഇ .ഡി യുടെ ലക്ഷ്യം. തുടർച്ചയായ പരിശോധനകൾക്കും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചതിനും ശേഷമാണ് വീണയെ നേരിട്ട് ചോദ്യം ചെയ്യാനുള്ള നടപടികളിലേയ്ക്ക് അന്വേഷണസംഘം വീണ്ടും കടക്കുന്നത് .
വരും ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള പുതിയ സമൻസ് അയക്കുമെന്നാണ് സൂചനകൾ .കേസിന്റെ ഗൗരവം ഒട്ടും ചോർന്നുപോകാതെ , നിയമപരമായ നീക്കങ്ങൾ വേഗത്തിലാക്കാനാണ് എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് . ഇതോടെ വരും ദിവസങ്ങളിലും ഈ സാമ്പത്തിക ഇടപാട് കേസിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ കൂടുതൽ ചൂടുപിടിക്കുമെന്ന് ഉറപ്പായിട്ടുണ്ട് .
ഓണാവധി പ്രഖ്യാപിച്ച് സർക്കാർ, ആഗസ്റ്റ് 22 മുതൽ 30 വരെ സ്കൂളുകൾക്ക് അവധി

45-ാം വയസിൽ മാതൃത്വത്തിന്റെ മധുരം; കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവിട്ട് പത്മപ്രിയ







