‘കള്ളൻ വിജയൻ’ വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പ് എഡിറ്റർ കെ. ആർ. അജയനെ മാറ്റി, ടി. ചന്ദ്രമോഹന് പകരം ചുമതല ഏൽപ്പിച്ചു.

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ അച്ചടക്ക നടപടി. വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയിൽ നിന്ന് കെ. ആർ. അജയനെ മാറ്റി. പകരം ടി. ചന്ദ്രമോഹനനാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്.

‘കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ടിൽ വന്ന ലേഖനത്തെ ചൊല്ലിയാണ് ദേശാഭിമാനിയിൽ വലിയ വിവാദം പുകഞ്ഞത്. വിഷയത്തിൽ കഴിഞ്ഞദിവസം റസിഡന്റ് എഡിറ്റർ എം. സ്വരാജ്, കെ. ആർ. അജയനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്ന ഉറച്ച മറുപടിയാണ് വാരാന്തപ്പതിപ്പ് എഡിറ്റർ നൽകിയത്. തലക്കെട്ട് മാറ്റാൻ എഡിറ്റോറിയൽ ബോർഡിലെ ചിലർ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരിക്കുകയും, തുടർന്നുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയും ചെയ്തു എന്ന് കാണിച്ചാണ് അജയന് റസിഡന്റ് എഡിറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ദേശാഭിമാനി അച്ചടി പിൻവലിച്ച ലേഖനം മാധ്യമപ്രവർത്തകനായ ടി. സി. രാജേഷ് കഴിഞ്ഞദിവസം അതേ തലക്കെട്ടോടെ തന്നെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചു. പുല്ലമ്പാറയിലെ അറിയപ്പെടുന്ന നാടകപ്രവർത്തകനായ വിജയനെക്കുറിച്ചുള്ള ലേഖനത്തിൽ പാർട്ടിവിരുദ്ധമായി ഒന്നുമില്ലെന്നിരിക്കെ, എഡിറ്റോറിയൽ ബോർഡിലെ തർക്കങ്ങൾ കാരണം സൺഡേ സപ്ലിമെന്റ് തന്നെ പിൻവലിക്കേണ്ടി വന്നത് പത്രത്തിന് വലിയ നാണക്കേടുണ്ടാക്കി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.