കാസർകോട്: പോക്‌സോ കേസിൽ പ്രതിയായ സ്‌നേഹ മെർലിൻ ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിൽ. കാസർകോട് 14കാരിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ മയ്യിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടികൂടിയത്. സ്‌നേഹയ്‌ക്കെതിരെ നേരത്തെ മൂന്ന് പോക്‌സോ കേസുകൾ നിലവിലുണ്ട്. നാലാമത്തെ പോക്‌സോ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
തളിപ്പറമ്പ്, പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളിനെ പെരിങ്ങോം പൊലീസിന്റെ സഹായത്തോടെയാണ് മേൽപ്പറമ്പ് പൊലീസ് പിടികൂടിയത്.
അഞ്ചു പോക്സോ കേസുകളിൽ പ്രതിയായ സ്നേഹ മാത്തിലിലെ ഒരു ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മേൽപ്പറമ്പിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിൻ്റെ സുഹൃത്താണ് സ്നേഹ. കണ്ണൂർ ജയിലിൽ വച്ചാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്.
പിന്നീട് ഇരുവരും ജയിലിൽ നിന്നു ഇറങ്ങി. ജയിലിലെ പരിചയത്തിൻ്റെ പേരിൽ സ്നേഹ ഒരു വർഷക്കാലം പെൺകുട്ടിയുടെ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഈ സമയത്താണ് പെൺകുട്ടി ക്രൂരമായി പീഡനത്തിനിരയായത്. ഭയംകാരണം പെൺകുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് പീഡനം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.
പണം അയച്ചാൽ ലഹരി എത്തും; ലൊക്കേഷൻ പങ്കിട്ട് മയക്കുമരുന്ന് വിതരണം, ‘ഓപ്പറേഷൻ തൂഫാനിൽ’ അധ്യാപികയും കുടുങ്ങി.


ആഭ്യന്തരമന്ത്രിയേയും പോലീസിനേയും വെല്ലുവിളിച്ച ആയങ്കിയെ പൂട്ടാന്‍ പോലീസ് ; ആയങ്കിയുടെ പിന്നിലാര് ? സോഷ്യല്‍ മീഡിയ നിയന്ത്രിക്കുന്നതും കേസ് നടത്താന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നതും മറ്റൊരാള്‍ ?







