സിഎം രവീന്ദ്രന്‍ ഒടുവില്‍ തെറിച്ചു പിണറായിക്കൊപ്പം ഇനി ആ കസേരയില്ല

തിരുവനന്തപുരം : ഭരണസിരാകേന്ദ്രം പിണറായിയുടെ കാലത്ത് കയ്യിലെടുത്ത് അമ്മാനമാടിയെന്ന് വരെ സോഷ്യല്‍മീഡിയ വിമര്‍ശിച്ച, പ്രതിപക്ഷം ചര്‍ച്ച ചെയ്ത, സ്വപ്‌ന സുരേഷ് നന്നായി തന്നെ മാധ്യമങ്ങളിലൂടെ വെള്ളം കുടിപ്പിച്ച സിഎം രവീന്ദ്രന്‍ പടിയിറങ്ങുമ്പോള്‍ ഒരു വിവാദകാലം കൂടിയാണ് അവസാനിക്കുന്നത്. പിണറായിയുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ ഇപ്പോഴായി. പക്ഷെ സി.എം. രവീന്ദ്രന്‍ ഇല്ല, നാലുപതിറ്റാണ്ടിന്റെ ബന്ധം അവസാനിച്ചു. കേരളത്തില്‍ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴക്കേസുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.

അൻസിബയെ പോലെയുള്ള സ്ത്രീകളല്ലേ നേതൃത്വത്തിലേക്ക് വരേണ്ടത്?

കൊച്ചി :  അമ്മ സംഘടനയുടെ നേതൃത്വത്തിലേക്ക് വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് നടി അൻസിബ ഹസൻ വ്യക്തമാക്കിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു അൻസിബയുടെ പ്രതികരണം. തന്റെ ജീവിത യാത്രയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം പ്രേക്ഷകരുടെയും സഹപ്രവർത്തകരുടെയും സ്നേഹവും പിന്തുണയുമാണെന്ന് പറഞ്ഞ അൻസിബ, അതിന് വാക്കുകൾ കൊണ്ട് നന്ദി പറയാനാകില്ലെന്നും കുറിച്ചു. “അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും

ബിശ്വനാഥ് സിന്‍ഹ ഇനി കേരളത്തിന്റെ ഭരണയന്ത്രം തിരിക്കും, സംസ്ഥാനത്തിന് പുതിയ ചീഫ് സെക്രട്ടറി.

തിരുവനന്തപുരം :ബിശ്വനാഥ് സിൻഹ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി. ഡോ. എ ജയതിലക് 30 ന് വിരമിക്കുന്നതോടെ സിൻഹ കേരളത്തിന്റെ ഭരണതലപ്പത്ത് വരും. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ 1992 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥാനാണ്. 1993 ബാച്ചിലെ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, വൈദ്യുതി അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ധോദാവത് എന്നിവരായിരുന്നു സീനിയോറിറ്റിയിൽ തൊട്ടുപിന്നിൽ.   1991ബാച്ച് ഐഎഎസ്

കത്തില്‍ വന്‍ കുത്തും, തുറന്നപോരും ധര്‍മ്മയുദ്ധവുമായി വി.എം. സുധീരന്‍, ടീം സതീശന്‍ ഇടിവെട്ടേറ്റതുപോലെ വെള്ളാപ്പള്ളിയെ സംരക്ഷിക്കാന്‍ കഴിയില്ല

തിരുവനന്തപുരം :എല്ലാ കാലത്തും കോണ്‍ഗ്രസില്‍ വലിയ തിരുത്തല്‍ശക്തികള്‍ ഉണ്ടായിട്ടുണ്ട്്. ഇപ്പോഴിതാ ആ അതികായന്‍ വീണ്ടും ഒരിടവേളയ്ക്ക് ശേഷം സജീവ രാഷ്ട്രീയ ഇടപെടലുമായി ഗോദയില്‍. കേരളത്തില്‍ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ, ഭരണ മുന്നണിക്കുള്ളില്‍ വിട്ടുവീഴ്ചയില്ലാത്ത ധാര്‍മ്മിക തിരുത്തല്‍ ശക്തിയായി താന്‍ നിലകൊള്ളുമെന്ന ശക്തമായ പ്രഖ്യാപനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ രംഗത്ത്. എസ്.എന്‍.ഡി.പി യോഗം മുന്‍ കണക്കപ്പിള്ള കെ.കെ. മഹേശന്റെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം വീണ്ടും സജീവമായതോടെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

KEAM 2026 പ്രവേശന പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം : കേരളത്തിലെ എഞ്ചിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള ഈ വർഷത്തെ പ്രവേശന പരീക്ഷാ (KEAM 2026) ഫലം നാളെ പുറത്തുവിടും. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഔദ്യോഗികമായി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക. പരീക്ഷാ സ്കോറും പ്ലസ് ടു മാർക്കും 50:50 എന്ന അനുപാതത്തിൽ തുല്യമായി പരിഗണിച്ചാണ് ഇത്തവണത്തെയും എഞ്ചിനീയറിങ് റാങ്ക് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ​ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in വഴി റാങ്ക് വിവരങ്ങൾ