ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ എത്തിയ ഭാഗ്യരാജിന്റെ മരണം തമിഴ് ചലച്ചിത്ര ലോകത്തിന് വലിയൊരു ആഘാതമായി മാറിയിരിക്കുകയാണ്. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഹാസ്യം, കുടുംബ ബന്ധങ്ങൾ, പ്രണയം, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ എന്നിവ കോർത്തിണക്കുന്നതിൽ അദ്ദേഹം പ്രത്യേക വൈദഗ്ധ്യം പുലർത്തിയിരുന്നു. മധ്യവർഗ ജീവിതത്തെയും അവരുടെ ദൈനംദിന പ്രശ്നങ്ങളെയും ലളിതമായും എന്നാൽ
കൊച്ചി: നിയമസഭയിൽ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമേ സഭാ രേഖകളിൽ ഉണ്ടാകൂ എന്നും ഇരുന്ന് പറയുന്നതെല്ലാം ഓഫ് ദ് റെക്കോർഡ് ആയിരിക്കുമെന്നും വ്യക്തമാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കുട്ടനാടിന്റെ അവധി ആവശ്യത്തിൽ മുഖ്യമന്ത്രിയുടെ ഇരുന്നുള്ള പ്രതികരണത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സ്പീക്കർ. മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 29നു കുട്ടനാട് താലൂക്കിനു പ്രാദേശിക അവധി അനുവദിക്കണമെന്നു സബ്മിഷൻ അവതരിപ്പിച്ച കുട്ടനാട് എംഎൽഎ
എസ്.നിരഞ്ജന്‍ തിരുവനന്തപുരം: ദേവസ്വം പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാരിനും മന്ത്രി കെ. മുരളീധരനും നാണക്കേടുണ്ടാക്കിയ ‘സ്വര്‍ണക്കൊള്ള’ വിവാദത്തിന് പിന്നിലെ നോട്ട പിശക് കണ്ടെത്തി. ദേവസ്വം ബോര്‍ഡിന്റെ കേസുകള്‍ കൈകാര്യം ചെയ്യേണ്ട സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിഭാഗം അഭിഭാഷകനെ നിയമിച്ച സംഭവത്തില്‍ മന്ത്രിയുടെ രണ്ട് അഡീ.പ്രൈവറ്റ് സെക്രട്ടറിമാരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കി. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരാണ് ഇരുവരും. സര്‍വീസിലുളള ഇവരുടെ പ്രാഗത്ഭ്യം കണക്കിലെടുത്താണ് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഗുരുതരമായ അനാസ്ഥയും വീഴ്ചയും സംഭവിച്ചതിനെത്തുടര്‍ന്നാണ് നടപടി. പുറത്താക്കുന്ന രണ്ടു പേരും
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിലും തമ്മിലടിയിലും കലങ്ങിമറിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു. ഭരണസ്തംഭനം ചൂണ്ടിക്കാട്ടി ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുമ്പോള്‍, കോര്‍പ്പറേഷന്റെ തലപ്പത്ത് വി.വി. രാജേഷിന്റെ കസേര ഇളകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ഒറ്റ സ്വതന്ത്രന്റെ പിന്തുണയില്‍ തൂങ്ങിനില്‍ക്കുന്ന ബിജെപി ഭരണം, രാധാകൃഷ്ണന്‍ എന്ന സ്വതന്ത്ര കൗണ്‍സിലറുടെ മനംമാറ്റത്തോടെ തിങ്കളാഴ്ചയോടെ അവസാനിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് ശക്തമാകുന്നത്. തിങ്കളാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗം കോര്‍പ്പറേഷന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കും. രാധാകൃഷ്ണന്‍ തന്റെ നിലപാട് മാറ്റി പ്രതിപക്ഷത്തോടൊപ്പം
കോഴിക്കോട്: കേരളത്തിന്റെ മദ്യനയത്തില്‍ നിര്‍ണ്ണായകമായ ഒരു മാറ്റത്തിനൊരുങ്ങുകയാണ് യുഡിഎഫ്. വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തെ തത്വത്തില്‍ അംഗീകരിക്കാനാണ് മുന്നണിയുടെ തീരുമാനം. ബജറ്റില്‍ ഈ വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ അവതരിപ്പിച്ചതാണ് മുസ്ലീം ലീഗിനെ പ്രകോപിപ്പിച്ചത്. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെയും മുന്നണി നേതൃത്വത്തിന്റെയും അനുകൂല ദിശയിലേക്ക് നീങ്ങിക്കഴിഞ്ഞു. അടുത്ത യുഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായ നയപരമായ തീരുമാനം ഉണ്ടാകും. മുസ്ലീം ലീഗിന്റെ എതിര്‍പ്പിന്റെ കാതല്‍ മദ്യനയത്തെയല്ല, മറിച്ച് മുന്നണി മര്യാദകളെയായിരുന്നു. ചര്‍ച്ചകളില്ലാതെ ബജറ്റില്‍ ഉള്‍പ്പെടുത്തിയതിലെ
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ (AMMA) മാസങ്ങളായി നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ക്ക് അന്ത്യം കുറിക്കാന്‍ സംഘടനയ്ക്കുള്ളില്‍ കരുനീക്കങ്ങള്‍ സജീവം. ഭിന്നതകള്‍ അവസാനിപ്പിച്ച് സംഘടനയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മുതിര്‍ന്ന താരങ്ങളുടെ നേതൃത്വത്തില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാജിവെച്ചു പോയവരെ തിരിച്ചെത്തിക്കുകയും, പുതിയ ഭരണസമിതിയിലേക്ക് സമവായത്തിലൂടെ നേതൃത്വത്തെ കണ്ടെത്തുകയുമാണ് സംഘടനയുടെ അടിയന്തര ലക്ഷ്യം. സംഘടനയില്‍ നിന്ന് വിട്ടുനിന്ന ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ വൈകാതെ രാജി പിന്‍വലിച്ച് തിരിച്ചെത്തുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രമേഷ്
കണ്ണൂർ: മമ്പറത്ത് മഴയേത്തുടർന്ന് വഴുക്കലുണ്ടായ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസ് വട്ടംകറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ മമ്പറം പവർലൂംമൊട്ടയിലാണ് സംഭവം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും നാല് ബൈക്കുകളിലും ബസ് ഇടിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് മഴയിൽ നിയന്ത്രണം നഷ്ടമായി ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത്. തിരക്കേറിയ റോഡിൽ ബസ് പൂർണമായും കറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തരാക്കി. വലിയൊരു അപകടം നടന്നിട്ടും ആർക്കും പരിക്കേൽക്കാതെ വൻ ദുരന്തം
കൊച്ചി: വീണ്ടും പോലീസിൽ പരാതിയുമായി നടിയും അമ്മ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസ്സൻ. രാജിവെച്ച അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് നടി പരാതിയിൽ ആരോപിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയോ പ്രചരിപ്പിച്ചുവെന്നും പാലാരിവട്ടം പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു . സ്ത്രീത്വത്തെ അപമാനിച്ചു, വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നു. വ്യാജ കഥകൾ പ്രചരിപ്പിക്കാൻ ശ്വേതാ മേനോൻ തിരുവനന്തപുരത്തുള്ള ഒരു പി.ആർ. ഏജൻസിയുമായി കരാറിലെത്തി. അമ്മ ഭാരവാഹിത്വം രാജിവെച്ചു
തിരുവനന്തപുരം: പൊതുമേഖലാ സ സ്ഥാപനങ്ങളുടെ മറവിൽ സ്വകാര്യ കരിമണൽ ലോബിക്കും ഗുണകരമായ സാഹചര്യം ഒരുക്കിയ നടപടികൾ സ്വീകരിച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ സർക്കാരാണെന്ന വസ്തുത വിസ്മരിക്കരുതെന്ന് മുൻ കെ.പി.സി.സി. അധ്യക്ഷൻ വി.എം. സുധീരൻ. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായാണ് സുധീരന്റെ പ്രതികരണം. കുട്ടനാട്ടിലെ പ്രളയക്കെടുതികൾക്ക് പരിഹാരമെന്ന പേരിൽ 2019-ൽ തോട്ടപ്പള്ളി സ്പിൽ ചാനലിലും പൊഴിമുഖത്തും ധാതുക്കൾ നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിറക്കുകയും തുടർന്ന് പൊതുമേഖലാ സ്ഥാപനവുമായി കരാർ
ന്യൂഡൽഹി :ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ച 6 സൈനികരുടെ പേരുവിവരങ്ങൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി മേയിലാണ് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയത്. സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിങ്, വ്യോമസേന സർജന്റ് സുരേന്ദ്ര കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇവരുടെ പേരുകൾ ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ










