KEAM 2026 പ്രവേശന പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം  :കേരളത്തിലെ എഞ്ചിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള ഈ വർഷത്തെ പ്രവേശന പരീക്ഷാ (KEAM 2026) ഫലം നാളെ പുറത്തുവിടും. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഔദ്യോഗികമായി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക. പരീക്ഷാ സ്കോറും പ്ലസ് ടു മാർക്കും 50:50 എന്ന അനുപാതത്തിൽ തുല്യമായി പരിഗണിച്ചാണ് ഇത്തവണത്തെയും എഞ്ചിനീയറിങ് റാങ്ക് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ​ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in വഴി റാങ്ക് വിവരങ്ങൾ അറിയാൻ

കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി; കേരളത്തില്‍ നിന്ന് അനില്‍ ആന്റണിക്ക് സാധ്യത..

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച നടത്തിയത്. മന്ത്രിസഭയില്‍ വന്നേക്കാവുന്ന മാറ്റങ്ങളെ കുറിച്ച് ഇരുനേതാക്കളും രാഷ്ട്രപതിയെ ധരിപ്പിച്ചുവെന്നാണ് സൂചന. എഎപി, ടിഎംസി, ശിവസേന, യുബിടി തുടങ്ങിയവയില്‍നിന്ന് നിരവധി വിമതനേതാക്കള്‍ എന്‍ഡിഎ പക്ഷത്തേക്ക് ഇക്കഴിഞ്ഞനാളുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരെ പരിഗണിക്കും വിധത്തിലുള്ള പുനഃസംഘടനയ്ക്കാണ് സാധ്യത കൂടുതല്‍. പരീക്ഷാക്രമക്കേട് വിവാദച്ചുഴിയില്‍പെട്ടിരിക്കുന്ന കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് സ്ഥാനം നഷ്ടപ്പെടാന്‍

‘എന്റെ മകളെ ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടൂ’! പൂനെ കൊലക്കേസിൽ സ്വന്തം മകൾക്കെതിരെ പിതാവ്; നെഞ്ച് തകരുന്ന വെളിപ്പെടുത്തൽ!

പൂനെ: പൂനെയിലെ ലോഹഗഡ് കോട്ടയിൽ വെച്ച് പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ മകൾക്കെതിരെ കടുത്ത നിലപാടുമായി പിതാവ് പ്രവീൺ ഗോയൽ. തന്റെ മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവൾക്ക് നിയമം നൽകുന്ന ഏറ്റവും കഠിനമായ ശിക്ഷ തന്നെ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേതനെ തള്ളിയിട്ടു കൊന്ന അതേ കോട്ടയിൽ കൊണ്ടുപോയി മകളെയും താഴേക്ക് തള്ളിയിടണമെന്നാണ് പ്രവീൺ ഗോയൽ ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ വൈകാരികമായ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഒരു പിതാവെന്ന നിലയിൽ

ലൗലജൻ വരുന്നു! ഒടുവിൽ ലാലേട്ടൻ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മോഹൻലാലിന്റെ കുറിപ്പ്! അതിമനോഹരത്തില്‍ മീഡിയ പാര്‍ട്ണറായി മംഗളം ടിവിയും

തിരുവനന്തപുരം: സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ‘അതിമനോഹരം’ ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒഫീഷ്യൽ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഡിസംബർ 24-നാണ് സിനിമയുടെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്. “അവൻ ‘കുടുംബം’ എന്ന് വിളിക്കുന്നവർക്കിടയിലാണ് അവന്റെ ലോകം ആരംഭിക്കുന്നതും അവസാനിക്കുന്നതും” എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തീയതി ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ 80 ശതമാനത്തോളം ചിത്രീകരണം ഇതിനോടകം പൂർത്തിയായതായി സംവിധായകൻ തരുൺ മൂർത്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ലോകകപ്പ് നോക്കൗട്ട് ചിത്രം തെളിയുന്നു; കാനഡ-സൗത്ത് ആഫ്രിക്ക, ബ്രസീൽ-ജപ്പാൻ പോരാട്ടങ്ങൾ പ്രഖ്യാപിച്ചു; 18 ടീമുകൾ റൗണ്ട് ഓഫ് 32-ൽ.

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിൽ അഞ്ച് ഗ്രൂപ്പുകളിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ റൗണ്ട് ഓഫ് 32-ലെ മൂന്ന് മത്സരങ്ങളുടെ കൃത്യമായ ചിത്രം പുറത്തുവന്നു. ഇനി ഗ്രൂപ്പ് ഡി-യിലെ മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ 18 ടീമുകളാണ് ഇതിനോടകം തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കിയിരിക്കുന്നത്. ആതിഥേയ രാജ്യങ്ങളായ യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. റൗണ്ട് ഓഫ് 32: പ്രഖ്യാപിച്ച സൂപ്പർ പോരാട്ടങ്ങൾ തീയതിയും സമയവും (IST) മത്സരങ്ങൾ ജൂൺ 29 (തിങ്കൾ), പുലർച്ചെ 12:30

ആപ്പിൾ പ്രേമികൾക്ക് വൻ തിരിച്ചടി! മാക്ബുക്കിനും ഐപാഡിനും വില ഒറ്റയടിക്ക് കൂട്ടി

ന്യൂഡൽഹി: ആഗോള വിപണിയിൽ മെമ്മറി ചിപ്പുകൾക്കുണ്ടായ കടുത്ത വിലവർദ്ധനവിനെത്തുടർന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില കുത്തനെ കൂട്ടി ആപ്പിൾ. മാക്ബുക്ക്, ഐപാഡ് മോഡലുകളുടെ പ്രാരംഭ വിലയിൽ 20 ശതമാനം മുതൽ 42 ശതമാനം വരെയാണ് കമ്പനി വർദ്ധിപ്പിച്ചിരിക്കുന്നത്. പ്രീമിയം ലാപ്ടോപ്പ്, ടാബ്‌ലെറ്റ് വിപണിയിൽ ഈ നീക്കം വലിയ ചലനങ്ങളുണ്ടാക്കും. വില വ്യത്യാസം ഒറ്റനോട്ടത്തിൽ: 14 ഇഞ്ച് മാക്ബുക്ക് പ്രോ (M5 പ്രോ ചിപ്പ്): ₹2,49,900-ൽ നിന്ന് ₹2,99,900 ആയി ഉയർന്നു (20% വർദ്ധനവ്). 13 ഇഞ്ച് ഐപാഡ്

മദ്യനികുതി വിവാദം: ബകാർഡി കമ്പനിയുടെ നീക്കങ്ങളെ ചെറുത്തത് ഋഷിരാജ് സിംഗ്; എക്സൈസ് കമ്മീഷണറുടെ നിർണ്ണായക കത്ത് പുറത്ത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ നിർണ്ണായക നിലപാടുകൾ പുറത്ത്. 2017-ൽ പ്രമുഖ മദ്യക്കമ്പനിയായ ബകാർഡി ആരംഭിച്ച നീക്കങ്ങൾക്ക് തടസ്സമിട്ടത് ഋഷിരാജ് സിംഗിന്റെ ഇടപെടലുകളായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നത് സമൂഹത്തിൽ വലിയ അപകടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സർക്കാരിന് കത്ത് നൽകിയിരുന്നു. 2018 ആഗസ്റ്റ് 13-ന് അന്നത്തെ നികുതി സെക്രട്ടറി ആശാ തോമസിന് എക്സൈസ് കമ്മീഷണർ അയച്ച കത്തിലാണ്

സുധീരന്റെ ആരോപണം വസ്തുതാവിരുദ്ധം ; കരിമണൽ ഖനനത്തിൽ യു .ഡി. എഫ് ; നിലപാടിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയ്ക്ക് കരിമണൽ ഖനനത്തിന് വഴിയൊരുക്കിയത് മുൻ എൽ . ഡി .എഫ് സർക്കാരാണെന്ന് കോൺഗ്രസ് നേതാവ് വി. എം. സുധീരന്റെ ആരോപണങ്ങളെ പൂർണമായി തള്ളി പിണറായി വിജയൻ രംഗത്തെത്തി. സുധീരന്റെ ഈ വാദങ്ങൾ വസ്തുവിരുദ്ധവും ചരിത്രത്തെ മനഃപൂർവം വളച്ചൊടിക്കുന്നതുമാണെന്നു അദ്ദേഹം വ്യക്തമാക്കി . കരിമണൽ ലോബിക്കെതിരെ എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽ. ഡി .എഫ് സ്വീകരിച്ചിട്ടുള്ളതെന്നും , കഴിഞ്ഞ പത്തു വർഷത്തെ ഭരണകാലയളവിൽ സംസ്ഥാനത് ഒരിടത്തു പോലും സ്വകാര്യ ഖനനത്തിന് അനുമതി

സിഎംആർഎൽ-എക്സാലോജിക് കേസ് : വീണയ്ക്ക് വീണ്ടും ഇ .ഡി സമൻസ് ; നീക്കം ശക്തമാക്കി കേന്ദ്ര ഏജൻസി

കൊച്ചി :  സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ കേന്ദ്രീകരിച്ചുള്ള പരിശോധന കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് ( ഇ.ഡി ) ശക്തമാക്കുന്നു . കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവിശ്യപ്പെട്ട് വീണ വിജയന് ഇ.ഡി വീണ്ടും സമൻസ് അയക്കുമെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് . നേരത്തെ ഹാജരാകാൻ ആവിശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും ,ചില വ്യക്തിപരമായ കാരണങ്ങളാൽ കൂടുതൽ സമയം വേണമെന്ന് വീണ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പരിശോധനയുമായി മുന്നോട്ട് പോകാൻ തന്നെയാണ്

മദ്യനയം : വി. ഡി.സതീശന്റെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി വി.എം.സുധീർ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തെ അനുകൂലിച് സംസാരിച്ച പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ രൂക്ഷമായ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി .എം .സുധീർ രംഗത്ത് . വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് അങ്ങേയറ്റം നിർഭാഗ്യകരവും ജനവിരുദ്ധവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി . ലഹരിമുക്തത കേരളം എന്ന ലക്ഷ്യത്തോടെ മുൻപ് യു. ഡി .എഫ് സർക്കാർ കൃത്യമായ മാനദണ്ഡങ്ങളോടെ നടപ്പിലാക്കിയ മദ്യവർജന നയത്തിന് പൂർണമായി വിരുദ്ധമാണ്