തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയ്ക്ക് കരിമണൽ ഖനനത്തിന് വഴിയൊരുക്കിയത് മുൻ എൽ . ഡി .എഫ് സർക്കാരാണെന്ന് കോൺഗ്രസ് നേതാവ് വി. എം. സുധീരന്റെ ആരോപണങ്ങളെ പൂർണമായി തള്ളി പിണറായി വിജയൻ രംഗത്തെത്തി. സുധീരന്റെ ഈ വാദങ്ങൾ വസ്തുവിരുദ്ധവും ചരിത്രത്തെ മനഃപൂർവം വളച്ചൊടിക്കുന്നതുമാണെന്നു അദ്ദേഹം വ്യക്തമാക്കി . കരിമണൽ ലോബിക്കെതിരെ എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽ. ഡി .എഫ് സ്വീകരിച്ചിട്ടുള്ളതെന്നും , കഴിഞ്ഞ പത്തു വർഷത്തെ ഭരണകാലയളവിൽ സംസ്ഥാനത് ഒരിടത്തു പോലും സ്വകാര്യ ഖനനത്തിന് അനുമതി നല്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
യഥാർഥത്തിൽ എ .കെ ആന്റണി ,ഉമ്മൻ ചാണ്ടി സർക്കാരുടെ കാലത്താണ് സംസ്ഥാനത്തു കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാൻ വലിയ നീക്കങ്ങൾ നടന്നതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി . അക്കാലത് യു .ഡി .എഫ് സർക്കാർ പലപ്പോഴും കരിമണൽ കമ്പനികൾക്കായി കോടതികളിൽ മനഃപൂർവം തോറ്റുകൊടുക്കുന്ന സമീപനമാണ് സ്വീകരിച്ചത് .
എന്നാൽ, കേന്ദ്ര സർക്കാർ കരിമണൽ ലോബിയെ സഹായിക്കുന്ന രീതിയിൽ മൈനർ മിനറൽ ലൈസൻസിങ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ ശക്തമായി എതിർത്തതും ജനപക്ഷത്തുനിന്ന് പോരാടിയതും എൽ .ഡി .എഫ് ബഡ്ജറ്റിലെ ‘ റെയർ എർത് ക്രിട്ടിക്കൽ മിനറൽ കോറിഡോർ ‘ എന്ന നിർദ്ദേശം കരിമണൽ ലോബിയെ വഴിവിട്ട് സഹിക്കാൻ വേണ്ടിയുള്ളതാണ് .
ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്തിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു
സ്വന്തം മുന്നണി സർക്കാരിന്റെ ഈ ജനവിരുദ്ധ നയത്തെ മറച്ചുവെയ്ക്കാനും അതിനെ ജനമധ്യത്തിൽ ബാലൻസ് ചെയ്യാനും വേണ്ടിയാണ് സുധീർ എൽ. ഡി. എഫിനെതിരെ ഇപ്പോൾ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ജാമ്യം കിട്ടിയ അന്ന് രാത്രിതന്നെ വീണ്ടും അധിക്ഷേപം! ശ്രീനാദേവി കുഞ്ഞമ്മ കേസിൽ യുട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ, ഇത്തവണ റിമാൻഡ്!







