പലതും വെട്ടിത്തുറന്ന് പറഞ്ഞ് നടി സ്വാസിക വിജയ് ആരാധകരെ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ
വിവാഹത്തിനു മുന്‍പുണ്ടായിരുന്ന പ്രണയബന്ധം വെളിപ്പെടുത്തിയും, ഗര്‍ഭിണിയായി തിരിച്ചു വന്നാലും നോക്കിക്കോളാം എന്ന് പറയുന്ന അമ്മയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളേയും അത് തരണം ചെയ്യാന്‍ കുടുംബം നല്കിയ പിന്തുണയും താരം പങ്കുവയ്ക്കുന്നത്.
അഭിമുഖീകരിച്ച പല വിഷയങ്ങളിലും കുടുംബം പ്രത്യേകിച്ചിം അമ്മ നല്കുന്ന അളവില്ലാത്ത പിന്തുണ സ്വാസികയെന്ന വ്യക്തിയെ എത്രത്തോളം ശക്തിപ്പെടുത്തിയെന്നും വ്യക്തമാക്കുകയാണ് താരം. ഗര്‍ഭിണിയായി തിരിച്ചു വന്നാല്‍ പോലും നോക്കിക്കോളാമെന്ന് പറയുന്ന അമ്മ അതേസമയം കൃത്യമായ ഉപദേശം കൃത്യസമയത്ത് തരാറുണ്ടെന്നും താരം പറയുന്നു. അതായത്
ഒരു ട്രാപ്പിലും പോയി വീഴാതെ വന്നു പറയണമെന്നും എന്തിനും കൂടെയുണ്ട് പേടിക്കണ്ട എന്നു പറയുമെന്നും താരം പറയുന്നു.
ചിലപ്പോള്‍ പാരന്റ്സ് വഴക്കു പറയുമായിരിക്കും, പക്ഷേ കൂടെ നില്ക്കും. അമ്മ എല്ലാം പറഞ്ഞു തന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ വീട്ടില്‍ എന്തു നടന്നാലും തിരിച്ചു വരൂ മക്കളേ എന്നു പറയണം. വിവാഹം പോലെ തന്നെ ഡിവോഴ്സും ചെയ്യാം. ഒരാളുടെ അതിക്രമത്തിനിരയായി സഹിച്ച ജീവിക്കേണ്ടതില്ല. മാതാപിതാക്കള്‍ മക്കള്‍ക്ക് വൈകാരിക പിന്തുണ കൊടുക്കണം. യാത്രയ്ക്കിടെ മോശം അനുഭവം വന്നപ്പോള്‍ എഴുന്നേറ്റ് നിന്ന് അടി കൊടുത്ത സംഭവമുണ്ട്. കുടുംബത്തിന്റെ പിന്തുണ തന്നെയാണ് എല്ലാമെന്ന് സ്വാസിക പറയുന്നു. പ്രേമിനെ കല്യാണം കഴിക്കുന്നതിന് മുന്‍പ് തനിക്കുണ്ടായ പ്രണയബന്ധവും അത് തകര്‍ന്നതെങ്ങനെയെന്നും സ്വാസിക പറയുന്നു.
‘ആശംസയൊക്കെ കൊള്ളാം, എന്നാലും ട്രെയ്ലർ എവിടെ ?’; ‘ഐ ആം ഗെയിം’ സഹനിർമാതാവിനോട് ദുൽഖർ
അത് തെറ്റായ ഒരു തിരഞ്ഞെടുപ്പ് അല്ലായിരുന്നു, കുടുംബ സാഹചര്യങ്ങള്‍ ബന്ധത്തെ ബാധിച്ചതിനാലാണ്് അത് വിവാഹത്തില്‍ കലാശിക്കാത്തത്. തെന്നിന്ത്യയില്‍ സിനിമയിലും റിയാലിറ്റി ഷോ ജഡ്ജായും തിളങ്ങി നില്ക്കുന്ന സ്വാസികയുടെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുകയാണ്. മലയാള തമിഴ് സിനിമാ ലോകത്ത് അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ കയ്യടി നേടുന്നതിനിടയിലാണ് ജീവിതത്തിലെ ചില നിര്‍ണായക അനുഭവങ്ങള്‍ താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചത്. കാസ്റ്റിങ് കൗച്ച് പോലുള്ള ചൂഷണങ്ങള്‍ക്കെതിരെ ഭയമില്ലാതെ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് മാനസിക കരുത്തുണ്ടാകണമെന്നും താരം പ്രതികരിച്ചു.
നമ്മളെ ഭയപ്പെടുത്തുന്നതുപോലെ അവരെയും തിരിച്ചു ഭയപ്പെടുത്തുക. പ്രതികരിക്കണം ഇല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും സ്വാസിക തുറന്ന് പറയുകയാണ്. ഏറ്റവും പ്രധാനം ഏത് പ്രതിസന്ധിയുണ്ടായാലും പ്രതികരിക്കാനുള്ള വൈകാരിക പിന്തുണ മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കണമെന്നതാണ്. മോര്‍ഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്ന സാഹചര്യങ്ങളില്‍ പോലും പേടിയില്ലാതെ കാര്യങ്ങള്‍ തുറന്നുപറയാനുള്ള സുരക്ഷിതമായ സ്ഥലമായി വീടുകള്‍ മാറണം അതിനുള്ള സ്പേയ്സ് വീട്ടുകാര്‍ കൊടുക്കണം. എന്ത് സംഭവിച്ചാലും ഞങ്ങളുണ്ടെന്ന് കൂടെയെന്ന് പറയണം. അത് നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.


45-ാം വയസിൽ മാതൃത്വത്തിന്റെ മധുരം; കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവിട്ട് പത്മപ്രിയ







