സൗദി പാകിസ്താൻ തുർക്കി പ്രതിരോധ കരാർ; ഇസ്രയേലിന് മുന്നിൽ പുതിയ സഖ്യം; ‘ഒരാളെ ആക്രമിച്ചാൽ മൂന്നുപേരെയും ആക്രമിച്ചതിന് തുല്യം’ ; ഇന്ത്യയുടെ നീക്കം എന്താകും?

സൗദി അറേബ്യ, പാകിസ്താൻ, തുർക്കി നേതാക്കൾ ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാർ

ഒരാളെ ആക്രമിച്ചാല്‍ മൂന്നുപേരെ ആക്രമിച്ചതിനു തുല്യം പുതിയ മുദ്രവാക്യം പുതിയ സമവാക്യം. എന്താണ്  പുതിയ പ്രാദേശിക സമവാക്യത്തിലൂടെ സൗദിയും തുര്‍ക്കിയും പാകിസ്ഥാനും ലക്ഷ്യമിടുന്നത്.  സൈനിക സഹകരണം ഉറപ്പാക്കിയിരിക്കുകയാണ് ഈ മൂന്ന് രാജ്യങ്ങള്‍. പശ്ചിമേഷ്യയില്‍ മാറിമറിയുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ ഈ സംയുക്ത പ്രതിരോധ കരാര്‍ – മക്ക ജോയിന്റ് ഡിഫന്‍സ് പാക്ട് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. ഇസ്രായേലിനും ഇറാന്റെ നേതൃത്വത്തിലുള്ള അച്ചുതണ്ടിനുമിടയില്‍ ഒരു മൂന്നാം പ്രാദേശിക ശക്തിയാകുമോ പുതിയ ഉദയം എന്നതാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ഉയര്‍ത്തുന്നത്. അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം

‘ഞങ്ങളുടെ ആളുകൾ സുരക്ഷിതരല്ല’; നാല് വർഷത്തിൽ 30-ലധികം പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് സമ്മതം; അജ്ഞാത തോക്കുധാരികൾക്ക് പിന്നിൽ ഇന്ത്യയെന്ന് ലഷ്കറെ തൊയ്ബയുടെ ആരോപണം, പാകിസ്താനിൽ പുതിയ ചർച്ച!

ലഷ്കറെ തൊയ്ബ ഭീകരസംഘടനയുടെ ചിഹ്നവും പാകിസ്താൻ ഭൂപടവും പ്രതിനിധീകരിക്കുന്ന ചിത്രം

ഇസ്ലാമാബാദ് : പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ പരസ്യ സമ്മതം. നാല് വർഷത്തിനിടിയിൽ തങ്ങളുടെ 30-ലധികം സജീവ പ്രവർത്തകർ കൊല്ലപ്പെട്ടതായിട്ടാണ് ഭീകരസംഘടനയുടെ സ്ഥിരീകരണം. ഭീകരസംഘടനയുമായി ബന്ധമുള്ള റിസ്‌വാൻ ഹനീഫിന്റെ വെളിപ്പെടുത്തലുകളാണ്  ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. അടുത്ത കാലത്ത് ലഷ്കറെ തൊയ്ബ നേരിട്ട തിരിച്ചടികളുടെയും നഷ്ടങ്ങളുടെയും വ്യക്തമായ സ്ഥിരീകരണമാണ് ഈ കുറ്റസമ്മതം. ‘അജ്ഞാത തോക്കുധാരി’കളെ ഉപയോഗിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലെന്ന് ഹനീഫ് തന്റെ പ്രസംഗത്തിൽ ആരോപിക്കുന്നു.