സൗദി പാകിസ്താൻ തുർക്കി പ്രതിരോധ കരാർ; ഇസ്രയേലിന് മുന്നിൽ പുതിയ സഖ്യം; ‘ഒരാളെ ആക്രമിച്ചാൽ മൂന്നുപേരെയും ആക്രമിച്ചതിന് തുല്യം’ ; ഇന്ത്യയുടെ നീക്കം എന്താകും?

സൗദി അറേബ്യ, പാകിസ്താൻ, തുർക്കി നേതാക്കൾ ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാർ

ഒരാളെ ആക്രമിച്ചാല്‍ മൂന്നുപേരെ ആക്രമിച്ചതിനു തുല്യം പുതിയ മുദ്രവാക്യം പുതിയ സമവാക്യം. എന്താണ്  പുതിയ പ്രാദേശിക സമവാക്യത്തിലൂടെ സൗദിയും തുര്‍ക്കിയും പാകിസ്ഥാനും ലക്ഷ്യമിടുന്നത്.  സൈനിക സഹകരണം ഉറപ്പാക്കിയിരിക്കുകയാണ് ഈ മൂന്ന് രാജ്യങ്ങള്‍. പശ്ചിമേഷ്യയില്‍ മാറിമറിയുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ ഈ സംയുക്ത പ്രതിരോധ കരാര്‍ – മക്ക ജോയിന്റ് ഡിഫന്‍സ് പാക്ട് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. ഇസ്രായേലിനും ഇറാന്റെ നേതൃത്വത്തിലുള്ള അച്ചുതണ്ടിനുമിടയില്‍ ഒരു മൂന്നാം പ്രാദേശിക ശക്തിയാകുമോ പുതിയ ഉദയം എന്നതാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ഉയര്‍ത്തുന്നത്. അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം

ക്രൂഡ് കത്തുന്നു, സ്വർണം കയറുന്നു, ഓഹരി വിപണി ജാഗ്രതയിൽ; ഹോർമുസിൽ വീണ്ടും തീപ്പൊരി; ഇസ്രയേൽ കപ്പലുകൾക്ക് വിലക്കുമായി ഇറാൻ; ഇന്ത്യൻ വിപണിക്ക് ‘നഷ്ടത്തിന്റെ പകൽ’?

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകളും ഉയരുന്ന ക്രൂഡ് ഓയിൽ വിലയും

രാജ്യാന്തര വിപണികളെ വീണ്ടും അനിശ്ചിതത്വത്തിലാക്കി പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നു. ലോകത്തിന്റെ അഞ്ചിലൊന്ന് ക്രൂഡ് ഓയിലും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ കപ്പലുകൾക്ക് പ്രവേശനം വിലക്കുമെന്ന റിപ്പോർട്ടുകളാണ് പുതിയ ഭീഷണി. ഹോർമുസിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്ന തരത്തിൽ ഒമാനുമായി ഇറാൻ ധാരണയിലെത്തിയ കരാറിലാണ് കപ്പലുകളെ വിലക്കുന്ന വ്യവസ്ഥയുള്ളത്. ഇത് ട്രംപ് ഭരണകൂടം അംഗീകരിക്കാൻ വഴിയില്ലെന്നും, സമാധാന ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നുമാണ് വിപണിയുടെ വിലയിരുത്തൽ. എന്നാൽ യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.