മുജ്തബ ഖമനയിയെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഗുരുതരാവസ്ഥയിലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ, ഏത് നിമിഷവും മരണം സംഭവിക്കാമെന്ന് സൂചന!

Mojtaba Khamenei Iran supreme leader hospitalized മുജ്തബ ഖമനയി ചിത്രം

ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയെ ഗുരുതരാവസ്ഥയിൽ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏത് നിമിഷവും മരണം സംഭവിക്കാമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാണ്. പിതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണത്തെത്തുടർന്നാണ് മുജ്തബ പരമോന്നത നേതൃസ്ഥാനത്ത് എത്തിയത്. ഫെബ്രുവരി 28ന് ആയത്തുല്ല അലി ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ട യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. സ്ഥാനമേറ്റ ശേഷം ഒരു പൊതുപരിപാടിയിൽപ്പോലും അദ്ദേഹം ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല; രേഖാമൂലമുള്ള പ്രസ്താവനകൾ വഴി മാത്രമാണ്

ക്രൂഡ് കത്തുന്നു, സ്വർണം കയറുന്നു, ഓഹരി വിപണി ജാഗ്രതയിൽ; ഹോർമുസിൽ വീണ്ടും തീപ്പൊരി; ഇസ്രയേൽ കപ്പലുകൾക്ക് വിലക്കുമായി ഇറാൻ; ഇന്ത്യൻ വിപണിക്ക് ‘നഷ്ടത്തിന്റെ പകൽ’?

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകളും ഉയരുന്ന ക്രൂഡ് ഓയിൽ വിലയും

രാജ്യാന്തര വിപണികളെ വീണ്ടും അനിശ്ചിതത്വത്തിലാക്കി പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നു. ലോകത്തിന്റെ അഞ്ചിലൊന്ന് ക്രൂഡ് ഓയിലും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ കപ്പലുകൾക്ക് പ്രവേശനം വിലക്കുമെന്ന റിപ്പോർട്ടുകളാണ് പുതിയ ഭീഷണി. ഹോർമുസിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്ന തരത്തിൽ ഒമാനുമായി ഇറാൻ ധാരണയിലെത്തിയ കരാറിലാണ് കപ്പലുകളെ വിലക്കുന്ന വ്യവസ്ഥയുള്ളത്. ഇത് ട്രംപ് ഭരണകൂടം അംഗീകരിക്കാൻ വഴിയില്ലെന്നും, സമാധാന ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നുമാണ് വിപണിയുടെ വിലയിരുത്തൽ. എന്നാൽ യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.