ന്യൂഡൽഹി : അടുത്തിടെ കത്തിപ്പടർന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയോ കസ്റ്റഡിയിലെടുക്കപ്പെടുകയോ ചെയ്യുന്നവർക്കായി ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ട് പ്രഖ്യാപിച്ചതിനു പിന്നാലെ സംഘടനയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവർത്തകൻ രംഗത്ത്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നു. സൂറത്ത് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ അമിത് തിവാരിയാണ് ഈ ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്. വാർത്താ ഏജൻസിയായ പിടിഐ ആണ് റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരം: കണ്ണൂരിൽ നടന്ന കെഎസ് യു പ്രതിഷേധത്തിനിടെ മുൻ മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. നിലവിൽ റെയിൽവേ പൊലീസ് അന്വേഷിക്കുന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കും. കേസിൽ പ്രതിചേർത്തിട്ടുള്ള കെഎസ് യു പ്രവർത്തകർ നൽകിയ പരാതിയിലാണ് തുടരന്വേഷണം നടത്തുന്നത്. ആഭ്യന്തരമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. എസ്.പി റാങ്കിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനായിരിക്കും ഈ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്. അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്ന മറ്റ് ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നും ഏത്


