ഔദ്യോഗിക വാഹനം വൈകി; കാത്തുനിന്നില്ല, ഓട്ടോറിക്ഷയിൽ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി; ആലപ്പുഴയിലെ തിരക്കിനിടെ വേറിട്ട യാത്ര; വൈറലാക്കാനോ വീണ്ടും സമാന സംഭവം !

ഔദ്യോഗിക വാഹനം വൈകിയതിനെ തുടർന്ന് ആലപ്പുഴയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആലപ്പുഴ: ഔദ്യോഗിക വാഹനം എത്താൻ വൈകിയതോടെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. ഉദ്ഘാടനച്ചടങ്ങ് നടന്ന പ്രദേശത്തെ വലിയ തിരക്കും സമീപത്തെ കോടതി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണവുമാണ് ഔദ്യോഗിക വാഹനം സ്ഥലത്തെത്താൻ വൈകാൻ കാരണമായത്. ചടങ്ങ് കഴിഞ്ഞ് മന്ത്രി പുറത്തേക്കിറങ്ങിയപ്പോൾ വാഹനം സ്ഥലത്ത് എത്തിയിരുന്നില്ല. ഔദ്യോഗിക വാഹനം ഉടൻ എത്തുമെന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. എന്നാൽ കാത്തുനിൽക്കാതെ