ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ കുലുങ്ങാതെ ഇന്ത്യ; റഷ്യൻ എണ്ണ ഉപേക്ഷിക്കില്ല, ഇസ്രയേലിലേക്ക് ഇന്ധന വിമാനങ്ങൾ കൂട്ടുന്നു, യുദ്ധം കൂടുതൽ ആളിക്കത്തും!

Russia oil India Trump tariff threat war റഷ്യൻ എണ്ണ ഇന്ത്യ ട്രംപ് ചിത്രം

ഒരുഭാഗത്ത് ഇറാനുനേരെ ബോംബാക്രമണം, മറുഭാഗത്ത് ഇന്ത്യ, ബ്രസീൽ, കാനഡ, യൂറോപ്പ് എന്നിവയ്‌ക്കെതിരെ തീരുവയുദ്ധം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുമുന്നണികളിലും ഒരേസമയം സജീവമാണ്. എന്നാൽ യുഎസിന്റെ സമ്മർദതന്ത്രങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. എത്ര ഭീഷണിപ്പെടുത്തിയാലും റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കില്ലെന്നാണ് സൂചന. തീരുവ തിരിച്ചുകൊണ്ടുവരാൻ പുതിയ വഴി ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങൾക്കുംമേൽ ട്രംപ് ഏകപക്ഷീയമായി ചുമത്തിയ പകരംതീരുവ യുഎസ് സുപ്രീം കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ഇത്തരം തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, പിരിച്ചെടുത്ത

ഐഎസ്ആർഒയിൽ കൂട്ട രാജി തരംഗം വെറും “സ്വാഭാവിക പ്രക്രിയ മാത്രം” എന്ന് അധ്യക്ഷൻ; കൂട്ട പലായനത്തിനിടെ എൽവിഎം-3 പ്രോജക്ട് ഡയറക്ടർ വിക്ടർ ജോസഫും പടിയിറങ്ങി

ISRO Chairman V Narayanan response resignations ഐഎസ്ആർഒ അധ്യക്ഷൻ നാരായണൻ ചിത്രം

ബെംഗളൂരു : ഐഎസ്ആർഒയിൽ കൂട്ട രാജി തരംഗത്തെ കുറിച്ച് വിശദീകരണവുമായി ഐഎസ്ആർഒ അധ്യക്ഷൻ വി. നാരായണൻ. ഗഗൻയാൻ ഉൾപ്പെടെ നിർണായക ദൗത്യങ്ങളിൽ പ്രവർത്തിച്ചിരുന്ന 100 മുതൽ 120 വരെ ശാസ്ത്രജ്ഞർ അടുത്തിടെ സ്ഥാപനം വിട്ടു. ഇതിനു പിന്നാലെ ബഹിരാകാശ വകുപ്പ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് സ്വാഭാവികമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഏതൊരു സ്ഥാപനത്തിലും ഇത് സംഭവിക്കുമെന്ന് അദ്ദേഹം  പ്രമുഖ മാധ്യമത്തോട് പ്രതികരിക്കവേ പറഞ്ഞു. നിർണായക ദൗത്യങ്ങൾ മുടങ്ങില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ചുമതലകൾ ആവശ്യാനുസരണം പുനഃക്രമീകരിക്കുമെന്നും വ്യക്തമാക്കി.

പവാർ കുടുംബത്തിൽ വീണ്ടും വിള്ളൽ? അമ്മയും മകനും ഒരു വശത്ത്, പട്ടേലും തത്കരെയും മറുവശത്ത്; ഫഡ്‌നാവിസിനെ കാണാൻ മത്സരയോട്ടം!

NCP Sunetra Pawar Devendra Fadnavis Maharashtra politics എൻസിപി ഫഡ്‌നാവിസ് ചിത്രം

മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ നീക്കങ്ങൾക്ക് വഴിതെളിച്ച് ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാകുന്നതായി വിവരം. പാർട്ടിയിലെ ആഭ്യന്തര കലഹത്തിൽ സുനേത്ര പവാറും മകൻ പാർഥ് പവാറും ഒരു വശത്തും, പ്രഫുൽ പട്ടേലും സുനിൽ തത്കരെയും മറുഭാഗത്തുമായി തിരിഞ്ഞിരിക്കുകയാണ്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തിലും കാര്യങ്ങൾ ശാന്തമല്ല. സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ്. ബുധനാഴ്ച രാത്രി വൈകി എൻസിപിയിലെ മുതിർന്ന നേതാക്കളായ

വർഷകാല സമ്മേളനത്തിന് മുന്നോടിയായി എൻഡിഎ യോഗം ഇന്ന്; ഡീലിമിറ്റേഷൻ ബിൽ ഉൾപ്പെടെയുള്ള നിയമനിർമാണ അജൻഡ ചർച്ച ചെയ്യും, രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ

NDA meeting Parliament monsoon session agenda എൻഡിഎ യോഗം ചിത്രം

ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ എൻഡിഎ യോഗം ഇന്ന് ചേരും. ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെയാണ് ഇത്തവണത്തെ വർഷകാല സമ്മേളനം. വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ (131-ാം ഭേദഗതി) ബില്ലിനൊപ്പം ഏപ്രിൽ 16ന് ലോക്സഭയിൽ അവതരിപ്പിച്ച ഡീലിമിറ്റേഷൻ ബിൽ 2026 ആണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാകുക. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (360 എംപിമാരുടെ പിന്തുണ)

കൂടംകുളം ഫയൽ ചോർച്ച കേസിൽ പുതിയ വിവരങ്ങൾ; റിയാക്ടർ രഹസ്യങ്ങൾ സുരക്ഷിതം, അന്വേഷണം ഊർജിതം ; 8.58 ലക്ഷം ഫയലുകൾ ഹാക്കർമാരുടെ വലയിൽ!

Kudankulam nuclear power plant data breach dark web കൂടംകുളം ആണവനിലയം ചിത്രം

ചെന്നൈ : ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമായ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട വൻതോതിൽ ഫയലുകൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. റഷ്യയുമായി ചേർന്ന് വികസിപ്പിച്ച ഈ ആണവനിലയത്തിന്റെ കരാറുകാരിൽ ഒരാളായ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് കരാർ നൽകിയ ഡേറ്റ സെന്ററിൽനിന്നാണ് വിവരങ്ങൾ ചോർന്നതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വേൾഡ് ലീക്‌സ് എന്ന് അറിയപ്പെടുന്ന റാൻസംവെയർ സംഘമാണ് ഫയലുകൾ ഡാർക്ക് വെബിൽ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ നൈക്കി, ഇന്ത്യയുടെ ടാറ്റ ഗ്രൂപ്പ് എന്നിവയെ

പെട്രോൾ കാരണം കാർ കേടായി; ഉപഭോക്താവിന് കോടതി വിധിച്ചത് കൈനിറയെ; പുത്തൻ കാർ അല്ലെങ്കിൽ ലക്ഷങ്ങൾ, ഇത് രാജ്യത്ത് ആദ്യമായി!

E20 petrol vehicle damage consumer court verdict ഇ20 പെട്രോൾ വാഹന കേസ് ചിത്രം

റായ്പൂർ :  പെട്രോൾ കാരണം സ്വന്തം കാർ കേടായെന്ന് പരാതിപ്പെട്ട ഉപഭോക്താവിന് കൈനിറയെ നീതി. ഇ20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഉപയോഗിച്ചത് കാരണം വാഹനത്തിന് തകരാർ സംഭവിച്ചെന്ന പരാതിയിൽ, ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉപഭോക്താവിന് അനുകൂലമായി രാജ്യത്തെ ആദ്യ വിധി പുറപ്പെടുവിച്ചു. വാഹന നിർമാതാവും ഡീലറും ചേർന്ന് ഒന്നുകിൽ പരാതിക്കാരന് പുതിയ വാഹനം നൽകുകയോ അല്ലെങ്കിൽ 21.60 ലക്ഷം രൂപ തിരികെ നൽകുകയോ വേണമെന്നാണ് കമ്മീഷന്റെ ഉത്തരവ്.

“സ്ത്രീയുടെ വസ്ത്രം ബലമായി അഴിച്ചുമാറ്റുന്നതും, മാറിടത്തിൽ അമർത്തുന്നതും പീഡനശ്രമമല്ല”; ഹൈക്കോടതിയുടെ വിവാദ പരാമർശത്തിൽ കടുത്ത അതൃപ്തിയോടെ സുപ്രീം കോടതി, എല്ലാ കോടതികൾക്കും കർശന മാർഗരേഖ!

Supreme Court of India സുപ്രീം കോടതി കെട്ടിടം ചിത്രം

ന്യൂഡൽഹി : സ്ത്രീയുടെ വസ്ത്രം ബലമായി അഴിച്ചുമാറ്റുന്നതും ശരീരത്തിൽ അനുചിതമായി സ്പർശിക്കുന്നതും പീഡനശ്രമമായി കണക്കാക്കാനാകില്ലെന്ന പട്ന ഹൈക്കോടതിയുടെ പരാമർശത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ലൈംഗിക കുറ്റകൃത്യ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്ജിമാർ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച് നാഷനൽ ജുഡീഷ്യൽ അക്കാദമി കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും ജില്ലാ കോടതികൾക്കും സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റികൾക്കും നിയമ വകുപ്പുകൾക്കും പ്രോസിക്യൂഷൻ ഡയറക്ടറേറ്റുകൾക്കും കൈമാറാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. സമാനമായ വിധിയിലൂടെ