‘അടുത്ത 3–4 പതിറ്റാണ്ട് നിർണായകം’; യുവാക്കളുടെ തീരുമാനങ്ങളാകും വികസിത ഭാരതത്തിന്റെ ഭാവി നിർണയിക്കുകയെന്ന് മോദി ; IIT ഡൽഹി ബിരുദദാനത്തിൽ സെമികണ്ടക്ടർ മുതൽ സ്വയംപര്യാപ്ത ഇന്ത്യ വരെ പ്രധാനമന്ത്രിയുടെ ആവേശം ഉണർത്തുന്ന വാക്കുകൾ!

ഐഐടി ഡൽഹിയുടെ ബിരുദദാനച്ചടങ്ങിൽ വിദ്യാർഥികളുമായി സംവദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: അടുത്ത മൂന്ന് മുതൽ നാല് പതിറ്റാണ്ട് വരെയുള്ള കാലയളവിൽ യുവതലമുറ എടുക്കുന്ന തീരുമാനങ്ങളായിരിക്കും വികസിത ഭാരതത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തെ സ്വാധീനിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ തലമുറയ്ക്കും അതത് കാലഘട്ടത്തിന്റേതായ വെല്ലുവിളികളും ദേശീയ ഉത്തരവാദിത്വങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഐടി ഡൽഹിയുടെ 57-ാമത് ബിരുദദാനച്ചടങ്ങിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. വരും വർഷങ്ങളിൽ വിദ്യാർഥികൾ കൈക്കൊള്ളുന്ന തീരുമാനങ്ങളും അവർ നടത്തുന്ന പ്രവർത്തനങ്ങളും രാജ്യത്തിന്റെ വികസനത്തിന് ശക്തമായ അടിത്തറയാകുമെന്ന് മോദി പറഞ്ഞു. രാജ്യത്തിന് എന്ത് പ്രയോജനം ലഭിക്കും എന്നത് പരിഗണിച്ചായിരിക്കണം