കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ അപ്രതീക്ഷിത വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയതായി കരുതിയ യുവാവിനെയാണ് പിന്നീട് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി പൊലീസ് പിടികൂടിയത്. കൊച്ചി ഫോറം മാളിന് സമീപത്തെ സർവീസ് റോഡിൽ ബുധനാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. രാത്രി 9.50ഓടെ സ്കൂട്ടറിൽ എത്തിയ മരട് കൊല്ലംപറമ്പിൽ വീട്ടിൽ റിജോയ് ബെക്സൺ ഫ്രാൻസിസ് (23) എന്ന യുവാവിനെ ഒരു സംഘം ആളുകൾ ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയെന്നായിരുന്നു പരാതി. സംഭവസ്ഥലത്തുണ്ടായിരുന്ന ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ
കൊച്ചി: മുഖ്യമന്ത്രിയുടെ അവഗണനയിൽ പ്രതികരിച്ച് കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. ഇതൊരു രാഷ്ട്രീയ പരിപാടി അല്ലെന്നും അതുകൊണ്ടുതന്നെ ഇതിൽ രാഷ്ട്രീയ പരാമർശങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നത് താൻ പഠിച്ച രാഷ്ട്രീയമാണെന്നും അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ ഇല്ലയോ എന്നറിയില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ചെറിയ വീഴ്‌ചയുണ്ടായി. സർക്കാർ അത് തിരുത്തണമെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് കെഎസ്‌യു ചെയ്‌തത്. അതിനെ വിമർശനമായി കാണേണ്ടതില്ല. അത്


