ഒരാളെ ആക്രമിച്ചാല്‍ മൂന്നുപേരെ ആക്രമിച്ചതിനു തുല്യം പുതിയ മുദ്രവാക്യം പുതിയ സമവാക്യം. എന്താണ് പുതിയ പ്രാദേശിക സമവാക്യത്തിലൂടെ സൗദിയും തുര്‍ക്കിയും പാകിസ്ഥാനും ലക്ഷ്യമിടുന്നത്. സൈനിക സഹകരണം ഉറപ്പാക്കിയിരിക്കുകയാണ് ഈ മൂന്ന് രാജ്യങ്ങള്‍. പശ്ചിമേഷ്യയില്‍ മാറിമറിയുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ ഈ സംയുക്ത പ്രതിരോധ കരാര്‍ – മക്ക ജോയിന്റ് ഡിഫന്‍സ് പാക്ട് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. ഇസ്രായേലിനും ഇറാന്റെ നേതൃത്വത്തിലുള്ള അച്ചുതണ്ടിനുമിടയില്‍ ഒരു മൂന്നാം പ്രാദേശിക ശക്തിയാകുമോ പുതിയ ഉദയം എന്നതാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ഉയര്‍ത്തുന്നത്. അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം
ഇസ്ലാമാബാദ് : പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ പരസ്യ സമ്മതം. നാല് വർഷത്തിനിടിയിൽ തങ്ങളുടെ 30-ലധികം സജീവ പ്രവർത്തകർ കൊല്ലപ്പെട്ടതായിട്ടാണ് ഭീകരസംഘടനയുടെ സ്ഥിരീകരണം. ഭീകരസംഘടനയുമായി ബന്ധമുള്ള റിസ്വാൻ ഹനീഫിന്റെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. അടുത്ത കാലത്ത് ലഷ്കറെ തൊയ്ബ നേരിട്ട തിരിച്ചടികളുടെയും നഷ്ടങ്ങളുടെയും വ്യക്തമായ സ്ഥിരീകരണമാണ് ഈ കുറ്റസമ്മതം. ‘അജ്ഞാത തോക്കുധാരി’കളെ ഉപയോഗിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലെന്ന് ഹനീഫ് തന്റെ പ്രസംഗത്തിൽ ആരോപിക്കുന്നു.


