റാസൽഖൈമ : യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ദൃഢമാക്കും. സാധ്യതകൾ ചർച്ചചെയ്ത് റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി.
സഖർ ബിൻ മുഹമ്മദ് സിറ്റിയിലെ ഭരണാധികാരിയുടെ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലും അദ്ദേഹത്തോടൊപ്പമെത്തിയ വ്യവസായ പ്രമുഖരുടെ സംഘവും പങ്കെടുത്തു. റാസൽഖൈമയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തികബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചാണ് ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയും ഇന്ത്യൻസംഘവും ചർച്ച നടത്തിയത്.
ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ശക്തമായ ബന്ധത്തെയും, ആഗോള തലത്തിൽ യു.എ.ഇ. നേടിയെടുത്ത ഉന്നതമായ സ്ഥാനത്തെയും റാസൽഖൈമയുടെ വിവിധ മേഖലകളിൽ നടന്നുവരുന്ന ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളെയും പരസ്പരം അഭിനന്ദിച്ചു.
You May Also Like
പുത്തൻ കരുത്തുമായി ‘YZF-R2’ എത്തുന്നു
പുത്തൻ കരുത്തുമായി ‘YZF-R2’ എത്തുന്നു
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


58 എൻജിനീയറിങ് കോളേജുകൾ പൂട്ടിയത് എന്തുകൊണ്ട്? രാജ്യത്തിന്റെ വളർച്ച എങ്ങോട്ട്!







