ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനൽ സയീദ് അതാ ഹസ്നൈനും പങ്കെടുക്കും
ജൂലായ് 4 മുതൽ ജൂലായ് 9 വരെയാണ് അനുശോചന ചടങ്ങുകൾ. അനുശോചന ചടങ്ങുകൾക്കായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക ക്ഷണിച്ചിരുന്നു. നയതന്ത്രപരമായി ഒട്ടേറെ വെല്ലുവിളികളുള്ള ചടങ്ങിൽ ഇന്ത്യയുടെ സാന്നിധ്യം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു.
ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ടെഹ്റാനിൽ വ്യോമാക്രമണം ആരംഭിച്ച ആദ്യ ദിവസം തന്നെ 86 വയസ്സുള്ള ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു. 36 വർഷമാണ് ഖമനേയി പരമോന്നത നേതാവായി ഇറാനെ നയിച്ചത്. വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങ്.
ഫെബ്രുവരിയിൽ അദ്ദേഹം കൊല്ലപ്പെട്ടതു മുതൽ സംസ്കാര ചടങ്ങുകൾ സംബന്ധിച്ച് ഊഹാപോഹങ്ങൾക്കിടയാക്കിയിരുന്നു. യുദ്ധത്തിന് പിന്നാലെ യുഎസുമായി ധാരണപാത്രം ഒപ്പുവെച്ചതിന് ശേഷമാണിപ്പോൾ ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്. 20 ദശലക്ഷത്തോളം ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് അറിഞ്ഞത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അടക്കമുള്ളവർ ചടങ്ങിനെത്തും.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ള പാകിസ്താൻ ഉദ്യോഗസ്ഥരും പങ്കെടുക്കാൻ സാധ്യതയുണ്ട്. ഈ കണക്കുകൾ പ്രകാരം ആളുകൾ എത്തുകയാണെങ്കിൽ, ഇറാനിയൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുള്ള റൂഹുല്ല ഖൊമേനിയുടെ 1989-ലെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 10 ദശലക്ഷം ആളുകളെ ഇത് മറികടന്നേക്കാം.


പെണ്മക്കള് എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; ‘അമ്മ മരിച്ചിട്ട് 27 വര്‍ഷം, ഇന്നും ആ രുചി നാവിലുണ്ട്’; സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് വി.ഡി. സതീശന്; ഇല്ലാത്ത കാര്യങ്ങൾ ഊതിവീർപ്പിച്ചാൽ നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടും
പപ്പയ്ക്ക് വയ്യെന്ന് സാറിനോട് പറഞ്ഞതല്ലേ…സാർ നട്ടെല്ലിന് ഇടിച്ചെന്ന് പപ്പ പറഞ്ഞതാണ്, എൻ്റെ പപ്പ പോയി…; പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ മകളും പൊലീസുകാരനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്







