എമ്പുരാനില്‍ പണി കിട്ടിയ മോഹന്‍ലാല്‍ അതില്‍ നിന്നും റിലീസാകാന്‍ വല്ലാതെ പണിപ്പെട്ടത് കേരളം കണ്ടതാണ്. ഇപ്പോഴിതാ തുടക്കം റിലീസാകുന്നതിനു മുന്‍പ് തന്നെ വിസ്മയ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിമര്‍ശനപെരുമഴയാണെന്ന് മാത്രം. എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ മോഹന്‍ലാലിന് വിഷമമുണ്ടെന്ന് മേജര്‍ രവി പറഞ്ഞത് പിന്നീട് പ്രേക്ഷകരോട് മാപ്പ് പറഞ്ഞതുമൊന്നും കേരളം മറന്നിട്ടില്ല. ചരിത്രം പറയുമ്പോള്‍ ആദ്യം മുതല്‍ പറയാതെ അന്ന് മുരളി ഗോപിയും പൃഥ്വിരാജ് സുകുമാരനും മോഹന്‍ലാലിന് പണി ഇരന്നുവാങ്ങി കൊടുത്തെന്ന് ഫാന്‍സ് വരെ പറയാതെ പറഞ്ഞു.
ഇപ്പോഴിതാ മകളും സൈബര്‍ അറ്റാക്ക് നേരിടുന്നു. മകള്‍ വഴി അച്ഛനും. ഗോധ്രയില്‍ നടന്ന സംഭവം ഒന്നും പറയാതെ ഗുജറാത്ത് കലാപം പറഞ്ഞതാണ് അന്ന് ഉണ്ടായ വിവാദത്തിനു കാരണം. സൈനിക വേഷം ധരിച്ച് മോഹന്‍ലാല്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നതൊന്നും സിനിമയില്‍ കാണിച്ചിട്ടില്ലെന്നും സിനിമയുടെ പേരില്‍ മോഹന്‍ലാലിന്റെ സൈനിക പദവി എടുത്തുകളയണം എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും മേജര്‍ രവി ഫെയ്സ്ബുക്കില്‍ പങ്കുവച്ച ലൈവ് വിഡിയോയില്‍ വന്നു പറയേണ്ട അവസ്ഥ വന്നു. അന്ന് ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍, പിന്തുണച്ച് പൃഥ്വിരാജ് എന്നുള്ളത് വലിയ തലക്കെട്ടായിരുന്നു.
ഇപ്പോഴിതാ അതേ മോഹന്‍ലാലിന്റെ മകള്‍ ഡല്‍ഹിയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടികളില്‍ പ്രതിഷേധം അറിയിച്ച വിസ്മയ മോഹന്‍ലാലിനെതിരെ വ്യാപക സൈബര്‍ ആക്രമണം. വിസ്മയക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയെയും അനുകൂലിക്കുന്ന സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ രംഗത്തെത്തി.
പ്രതിഷേധിക്കുന്ന പൗരന്മാരോട് രാജ്യം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന ചോദ്യവുമായി വിസ്മയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിസ്മയയുടെ തുടക്കം റിലീസാകാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. സിനിമയുടെ പ്രൊമോഷന് ഇതിനെക്കാള്‍ വലിയ പരസ്യം കിട്ടാനില്ലെന്നാണ് വിമര്‍ശകരും ആരാധകരും ഒരു പോലെ പറയുന്നത്. ഇതിന് മുന്‍പും രാജ്യം ചര്‍ച്ച ചെയ്യുന്ന നിരവധി സംഭവ വികാസങ്ങള്‍ രാജ്യത്തിനകത്തും കേരളത്തിലും ഒരു പോലെ നടക്കുമ്പോള്‍ അന്നൊന്നും പ്രതികരിച്ച് കണ്ടില്ലല്ലോ ഈ ജെന്‍സി എന്നാണ് വിമര്‍ശകരുടെ വാദം. കേന്ദ്ര സര്‍ക്കാരിനെ നേരിട്ട് ലക്ഷ്യമിട്ടുള്ള വിസ്മയയുടെ പ്രതികരണമാണ് ഭരണകക്ഷിയെ അനുകൂലിക്കുന്ന സാമൂഹികമാധ്യമ അക്കൗണ്ടുകളെ പ്രകോപിപ്പിച്ചത്. അഭിനയരംഗത്ത് ആദ്യചുവടുകള്‍ ഉറപ്പിക്കുന്നതിന് മുമ്പേ രാഷ്ട്രീയ പ്രസ്താവനകളിലേക്ക് ചാടുന്നത് നല്ലതിനാണോ എന്നുള്‍പ്പെടെയാണ് ചോദ്യവുണ്ട്.
ദേവാൻഷ് ശൗര്യയുടെ മരണം: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് കുടുംബം; മുഖ്യമന്ത്രിയെ കാണും
കേരളത്തില്‍ പി.എസ്.സി. പരീക്ഷാ അട്ടിമറിക്കെതിരെ ഉദ്യോഗാര്‍ഥികള്‍ മുട്ടിലിഴഞ്ഞപ്പോഴും മണ്ണുവാരി തിന്നതും ഒന്നും കണ്ടില്ലേ എന്നും, ആശ സമരക്കാര്‍ തെരുവില്‍ പ്രതിഷേധിച്ചത് കണ്ടില്ലേ എന്നും വിസ്മയയോട് ചോദ്യമുയരുന്നു. സാമൂഹികമോ ദേശീയമോ ആയ വിഷയങ്ങളില്‍ വിസ്മയ ഇതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും പറയുന്നവരുണ്ട്. മോഹന്‍ലാല്‍ മകളെ രാജ്യദ്രോഹികള്‍ക്ക് സപ്പോര്‍ട്ട് ചെയ്യാന്‍ വിടരുത്. രാജ്യത്തു നിലവില്‍ ഒരു സൂപ്പര്‍ സ്റ്റാറിന് കിട്ടേണ്ട എല്ലാ പദവിയും തന്ന് രാജ്യം താങ്കളെ ആദരവോടെ ബഹുമാനിക്കുമ്പോള്‍ താങ്കളുടെ മകള്‍ രാജ്യദ്രോഹി പാറ്റാ കൂട്ടത്തിനുവേണ്ടി നിലകൊള്ളുന്നത് രാജ്യദ്രോഹം തന്നെയാണ്. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കുമെന്ന് കരുതുന്നുവെന്നാണ് പോസ്റ്റുകള്‍.
അതേസമയം മറ്റൊരു സാമൂഹികമാധ്യമ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പങ്കുവെച്ചായിരുന്നു വിസ്മയയുടെ പ്രതികരണം. ചര്‍ച്ചകള്‍ക്കുപകരം, ആവശ്യങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുകയാണെങ്കില്‍ നമ്മളിലൊരോരുത്തരും ഇതെന്തുതരം ജനാധിപത്യത്തിലേക്കാണ് നമ്മള് പോവുന്നതെന്ന് ചോദിക്കണം. നിങ്ങളോടുള്ള എന്റെ ചോദ്യം ലളിതമാണ്. സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പെരുമാറേണ്ടതെന്ന് നിങ്ങള്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോയെന്നാണ് വിസ്മയ പങ്കുവെച്ച പോസ്റ്റില്‍ ചോദിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് വിസ്മയ മോഹന്‍ലാല്‍. ഓഗസ്റ്റ് ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും.
ചിത്രത്തില്‍ മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്. മകനു പിന്നാലെ മകളും സിനിമയിലേയക്കെത്തിനരിക്കെ വന്നിരിക്കുന്ന വിവാദങ്ങളില്‍ മോഹന്‍ലാല്‍ പ്രതികരിക്കുമോ എന്നതാണ് ഇനടന്മാരായ ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, നടി റിമ കല്ലിങ്കല്‍, പ്രാചി തെഹ്ലാന്, സംവിധായകന് ആഷിഖ് അബു തുടങ്ങിയവരും പ്രക്ഷോഭത്തില്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് സംസാരിച്ചിരുന്നു. ഇവര്‍ക്ക് നേരെയും അധിക്ഷേപങ്ങളും സിനിമകള്‍ ബഹിഷ്കരിക്കുമെന്നുള്ള ഭീഷണികളും ശക്തമാണ്.


മലപ്പുറത്ത് നടുറോഡിൽ കാറിന് മുകളിലേയ്ക്ക് ബസ് തലകീഴായി മറിഞ്ഞു: അപകടത്തിൽ ഒരു മരണം , മൂന്നു പേരുടെ നില ഗുരുതരം ; ബസ് രണ്ടായി പിളർന്നു







