ഇന്ന് രാവിലെ മുതൽ കേരളത്തിൽ നടക്കുന്നത് ഒരു സാധാരണ മഴയല്ല. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ, ആറ് പേർക്ക് ജീവൻ നഷ്ടമായി, പല ജില്ലകളിലും റെഡ് അലർട്ട് ആണ്. എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ടാണ് ഇത്ര ശക്തമായി മഴ പെയ്യുന്നത്, സർക്കാർ എന്ത് മുൻകരുതലാണ് എടുത്തത്…
2018 ലെ പ്രളയം മുന്നിൽ ഉള്ളപ്പോൾ ഇന്നത്തെ ഈ മഴയുടെ വാർത്തകൾ സാധാരണ വാർത്തകൾ പോലെ വായിച്ചു തള്ളാൻ സാധിക്കില്ല.
“മംഗളം ടീവി ഓപ്പൺ ടാൽക്കിൽ ഇന്ന് മൂന്ന് കാര്യങ്ങൾ നോക്കാം, ഒന്ന്, ഇന്ന് കേരളത്തിൽ എവിടെയൊക്കെ എന്തൊക്കെ സംഭവിച്ചു. രണ്ട്, ശാസ്ത്രീയമായി എന്തുകൊണ്ടാണ് ഈ മഴ ഇത്ര അപകടകരമായത്. മൂന്ന്, സർക്കാർ ഇതിൽ എന്ത് ഇടപെടൽ നടത്തി, ജീവൻ നഷ്ടമായവർക്ക്, കൂട്ട് നഷ്ടപ്പെട്ടവർക്ക് ഇവർക്ക് വേണ്ടി എന്ത് ചെയ്തു, ഇനി ജീവൻ നഷ്ടപ്പെടാതിരിക്കാൻ കേരളം എങ്ങനെ തയ്യാറെടുക്കണം.
“ആദ്യം എന്താണ് സംഭവിച്ചതെന്ന് നോക്കാം.
ഇടുക്കി …..കുടയത്തൂർ അടൂർമലയിൽ പുലർച്ചെ 2 മണിയോടെ ഉരുൾപൊട്ടി. ഒരു വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണ്, ആ വീട്ടിലെ വീട്ടമ്മ മരിച്ചു, മകൻ പരിക്കുകളോടെ രക്ഷപ്പെട്ടു. വീട് പൂർണമായി തകർന്നു.
വാഗമൺ …. കോലാഹലമേട്ടിൽ മണ്ണിടിഞ്ഞുവീണ് ഒരു മധ്യവയസ്കൻ മരിച്ചു.
കോട്ടയം പൂഞ്ഞാർ …..പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞുവീണ് അമ്മയും 24 വയസ്സുള്ള മകനും മരിച്ചു.
ഇപ്പോൾ ലഭിക്കുന്ന കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇന്ന് 8 മരണം സ്ഥിരീകരിച്ചിട്ടുണ്ട് , ചില റിപ്പോർട്ടുകളിൽ കാണാതായവരെക്കൂടി ചേർത്ത് ഉയർന്ന എണ്ണവും പറയുന്നുണ്ട്, പക്ഷേ അന്തിമ കണക്ക് ഇനിയും മാറാം.
പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞു. റാന്നി ടൗണിൽ വെള്ളം കയറി, ആളുകളെ ഡിങ്കി ബോട്ടിൽ മാറ്റുകയാണ്.
മൂവാറ്റുപുഴ-പുനലൂർ ഹൈവേ, കൊട്ടാരക്കര-ദിണ്ടുഗൽ ദേശീയ പാത എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ മൂലം ട്രാഫിക് സ്തംഭിച്ചു. തിരുവനന്തപുരം പൊന്മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചു.
ഒൻപത് ജില്ലകളിൽ (ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ) ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.”
“ഇനി എല്ലാവരും ചോദിക്കുന്ന ചോദ്യം … എന്തുകൊണ്ടാണ് ഇത്ര പെട്ടെന്ന് ഇത്ര ശക്തമായി മഴ വന്നത്?
ഇത് ഒരു അറബിക്കടലിലെ ന്യൂനമർദ്ദ സംവിധാനവുമായി ബന്ധപ്പെട്ട സാധാരണ കാലവർഷ പാറ്റേണാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് പറഞ്ഞ്, മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇനി ഈ മഴയിൽ ഉരുൾപൊട്ടൽ എങ്ങനയുണ്ടായി…?
24 മണിക്കൂറിനുള്ളിൽ 115 മുതൽ 204 മില്ലിമീറ്റർ വരെ മഴ ചില സ്ഥലങ്ങളിൽ പെയ്തു. ഇത്രയും കൂടിയ അളവിൽ വെള്ളം തുടർച്ചയായി മണ്ണിലേക്ക് ഇറങ്ങുമ്പോൾ, മണ്ണ് പൂർണ്ണമായി saturate ആകും ,അതായത് കൂടുതൽ വെള്ളം ആഗിരണം ചെയ്യാൻ കഴിയാത്ത അവസ്ഥ. ഇടുക്കി, കോട്ടയം പോലുള്ള മലയോര മേഖലകളിൽ ചെരിവ് കൂടിയ ഭൂപ്രകൃതി ആയതുകൊണ്ട്, ഈ saturated മണ്ണ് ഗ്രാവിറ്റിയുടെ സ്വാധീനത്തിൽ പെട്ടെന്ന് താഴേക്ക് ഇടിഞ്ഞു വീഴും… ഇതാണ് ഉരുൾപൊട്ടലിന് കാരണമായത്.
പൂർണമായി കാണാം വീഡിയോയിലൂടെ!
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ജയിലിലെ അടിക്ക് പകരം ചാലകമ്പോളത്തില്‍ നടുറോഡില്‍ വച്ച് തിരിച്ചടി; ജയില്‍ ഉദ്യോഗസ്ഥനും ഭാര്യയ്ക്കും നേരെ മുന്‍ തടവുകാരന്റെ ക്രൂരമായ ആക്രമണം







