തിരുവനന്തപുരം : ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് കണ്ഠര് രാജീവര് നൽകിയ ആവശ്യത്തിൽ ഇപ്പോൾ തീരുമാനമെടുക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വരാനിരിക്കുന്ന ചിങ്ങമാസം മുതൽ തന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ ബോർഡ് ഈ വിഷയം അജണ്ടയായി അവതരിപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ അന്തിമ തീരുമാനമെടുക്കാതെ വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടാനാണ് ബോർഡ് യോഗത്തിൽ ധാരണയായത്.
നിലവിൽ മുൻ തന്ത്രി കണ്ഠര് മോഹനരുടെ മകൻ മഹേഷ് മോഹനരാണ് ശബരിമലയിൽ തന്ത്രിയായി സേവനമനുഷ്ഠിക്കുന്നത്. അടുത്ത ഊഴം കണ്ഠര് രാജീവർക്കാണെങ്കിലും, കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് പകരം തന്റെ മകനെ ചുമതലപ്പെടുത്താൻ അദ്ദേഹം കത്തുനൽകിയത്. ഇത്തരം സാഹചര്യത്തിൽ ബോർഡ് നേരിട്ട് ഒരു തീരുമാനമെടുക്കുന്നത് ഭാവിയിൽ നിയമക്കുരുക്കുകൾക്ക് കാരണമായേക്കാമെന്ന് അഭിപ്രായം യോഗത്തിൽ ഉയർന്നതിനെ തുടർന്നാണ് ബോർഡ് ഈ നിലപാട് സ്വീകരിച്ചത്.
സ്പെഷ്യൽ കമ്മീഷണർ വഴി ഈ വിഷയം കേരള ഹൈക്കോടതിയുടെ മുൻപാകെ എത്തിക്കാനാണ് ബോർഡ് തീരുമാനിച്ചത്. ചിങ്ങം മുതൽ ശബരിമലയിലെ തന്ത്രി പദവി ആരായിരിക്കണം എന്നതിൽ ഹൈക്കോടതി തന്നെ അന്തിമ തീർപ്പ് നൽകട്ടെ എന്നതാണ് ബോർഡിന്റെ ഇപ്പോഴത്തെ തീരുമാനം.


കുറ്റിപ്പുറത്തെ ആ പഴയ മോഷണം വിനയായി; അത്തിപ്പറ്റയിലെ ‘ചെമ്പ് കള്ളന്മാർ’ ഒടുവിൽ വലയിൽ
പൊന്മുടിയിലേക്ക് വണ്ടികയറാം, കാത്തിരിപ്പില്ലാതെ! സർവീസുകൾ കൂട്ടി കെ.എസ്.ആർ.ടി.സി







