വിയറ്റ്നാം : വിയറ്റ്നാമിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഫൂ ക്വോക്ക് ദ്വീപിന് സമീപം ശനിയാഴ്ച ഉണ്ടായ ദാരുണമായ ബോട്ട് അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരണപ്പെട്ടു. ‘ഓഷ്യൻ പേൾ ഐലൻഡ് കമ്പനി’ ഓപ്പറേറ്റ് ചെയ്തിരുന്ന സ്പീഡ് ബോട്ടിൽ 32 ഇന്ത്യൻ വിനോദസഞ്ചാരികളും 4 വിയറ്റ്നാമീസ് ജീവനക്കാരുമുൾപ്പെടെ ആകെ 36 പേരാണ് ഉണ്ടായിരുന്നത്. ഹോൺ മേ റൂട്ട് ദ്വീപിൽ നിന്നുള്ള വിനോദയാത്രയ്ക്ക് ശേഷം സഞ്ചാരികളുമായി ആൻ തോയ് തുറമുഖത്തേക്ക് മടങ്ങുകയായിരുന്ന ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
ഹോൺ മേ റൂട്ട് എൻഗോയ് ദ്വീപിന് ഏകദേശം 400 മീറ്റർ അകലെ വെച്ചാണ് അപകടം സംഭവിച്ചത്. കടലിലുണ്ടായ പെട്ടെന്നുള്ള ശക്തമായ കാറ്റും പ്രക്ഷുബ്ധമായ വലിയ തിരമാലകളും കാരണം ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അത് പൂർണ്ണമായും തലകീഴായി മറിയുകയുമായിരുന്നു. ബോട്ട് മറിഞ്ഞ ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന മറ്റ് ടൂറിസ്റ്റ് ബോട്ടുകളും വിയറ്റ്നാം അതിർത്തി രക്ഷാസേനയും കോസ്റ്റ് ഗാർഡും ചേർന്ന് ഊർജ്ജിതമായ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട 21 പേരെ സുരക്ഷിതമായി കരയ്ക്കടുപ്പിക്കുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അപകടത്തിൽപ്പെട്ട ഇന്ത്യൻ സഞ്ചാരികളിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. ലാവ (Lava) എന്ന ഇന്ത്യൻ മൊബൈൽ നിർമ്മാണ കമ്പനിയുടെ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി കോർപ്പറേറ്റ് യാത്രയ്ക്ക് എത്തിയതായിരുന്നു ഈ സംഘം. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
സനയ് തകയ്ച്ചി മോദിക്ക് കൊടുത്ത ആ വമ്പന് സമ്മാനം കണ്ടോ, കിടിലം


ചൈനയുടെ ചാര ബലൂണുകൾക്ക് ഇന്ത്യയുടെ തിരിച്ചടി ; 15,000 കോടിയുടെ ‘ആകാശക്കണ്ണ്’ സ്ട്രാറ്റോസ്ഫെറിക് എയർഷിപ്പ് പദ്ധതിക്ക് തുടക്കം; അതിർത്തിയിൽ 24 മണിക്കൂറും നിരീക്ഷണം







