ന്യൂഡൽഹി :ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ച 6 സൈനികരുടെ പേരുവിവരങ്ങൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി മേയിലാണ് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയത്. സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിങ്, വ്യോമസേന സർജന്റ് സുരേന്ദ്ര കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇവരുടെ പേരുകൾ ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ കൂട്ടിച്ചേർത്തു.
2025ൽ നടന്ന വിവിധ സൈനിക നടപടികൾക്കിടെ വീരമൃത്യു വരിച്ചവരുടെ പേരുകൾക്കൊപ്പമാണ് ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരുടെ പേരുകളും പുറത്തുവിട്ടത്. ഓപ്പറേഷൻ സിന്ദൂറിൽ എത്രപേർ വീരമൃത്യു വരിച്ചെന്നോ അതാരൊക്കെയാണെന്നോ തുടങ്ങിയ വിവരങ്ങൾ ഇതുവരെ ഇന്ത്യ പരസ്യമാക്കിയിരുന്നില്ല.
പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് 4 ദിവസമാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇരുരാജ്യങ്ങളിലെയും സൈനികനേതൃത്വം നടത്തിയ ചർച്ചകൾക്കു പുറമെ 10ന് വെടിനിർത്തുകയായിരുന്നു .
തനിക്ക് കിട്ടാത്തത് മക്കള്‍ക്ക് വേണമെന്ന വാശിയുമായി മെസ്സി; കൂടെ നിന്ന് അന്റോണെല്ലയും!


ഖമനേയിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യന്‍ പ്രതിനിധി സംഘം







