കോഴിക്കോട്: കളിക്കാനായി അയൽവീട്ടിലേക്ക് പോകാൻ റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരൻ മരിച്ചു. കല്ലായി റോഡിൽ കണ്ണഞ്ചേരി ‘മുബസാന’യിൽ അഹമ്മദിന്റെ മകൻ ഫൈസാനാണ് സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 7.50-ന് കണ്ണഞ്ചേരിയിലാണ് അപകടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. യശ്വന്ത്പുർ-കണ്ണൂർ എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുട്ടി മുന്നോട്ടുതെറിച്ച് പാളത്തിന്റെ മധ്യത്തിൽ വീഴുകയായിരുന്നു. കുട്ടിയുടെ മുകളിലൂടെയാണ് തീവണ്ടി പോയത്.
പാളങ്ങൾക്കിടയിൽ അബോധാവസ്ഥയിൽ കിടന്ന ഫൈസാനെ പന്നിയങ്കര സ്റ്റേഷനിലെ എഎസ്ഐ ടി. സുനിതയും എസ്സിപിഒ കെ.സി. വിജേഷും അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ കെ.കെ. ബൈജുരാജ്, കെ. അനൂപ്കുമാർ, എം. തീർഥ, ഹോംഗാർഡ് കെ. സന്തോഷ് എന്നിവർചേർന്ന് മീഞ്ചന്ത ഫയർഫോഴ്സിന്റെ ആംബുലൻസിൽ ഉടൻ ആശുപത്രിയിയിൽ എത്തിച്ചു .


ശിശുക്ഷേമ സമിതിയുടെ കണ്മണി ;കിയാൻ സുരക്ഷിതൻ
ക്രിക്കറ്റ് കോച്ചിന് പോക്സോ കേസിൽ 47 വർഷം കഠിനതടവ്; നാലാം കേസിലും കുറ്റക്കാരൻ







