അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ഹൈവാൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 11-ന് ചിത്രം പ്രദർശനത്തിനെത്തും. 2016-ൽ മലയാളത്തിൽ പുറത്തിറങ്ങിയ പ്രിയദർശന്റെ മോഹൻലാൽ ചിത്രം ‘ഒപ്പ’ത്തിന്റെ ബോളിവുഡ് റീമേക്കാണ് ‘ഹൈവാൻ’.
കെ.വി.എൻ. പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ. നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്ന ‘ബാലൻ: ദ ബോയ്’ നിർമിച്ചത് ഇതേ ബാനറുകൾ ചേർന്നാണ്. വിജയ്യുടെ പുറത്തിറങ്ങാത്ത ചിത്രം ‘ജനനായകൻ’ നിർമാണവും കെ.വി.എൻ. പ്രൊഡക്ഷൻസാണ്.
18 വർഷങ്ങൾക്കുശേഷം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഹൈവാനു’ണ്ട്. 2008-ലാണ് അവസാനമായി അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലെത്തും. കേരളത്തിലുൾപ്പെടെ ചിത്രം ഷൂട്ട് ചെയ്തിരുന്നു. ശ്രിയ പിൽഗോങ്കർ, സയാമി ഖേർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.


ആഗ്രഹിച്ചു വാങ്ങിയ വള്ളിക്കെട്ടിൽ കുടുങ്ങി പ്രേമദാസൻ; ‘മോഹനവള്ളി’ ആരംഭിച്ചു!
ലൗലജൻ വരുന്നു! ഒടുവിൽ ലാലേട്ടൻ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മോഹൻലാലിന്റെ കുറിപ്പ്! അതിമനോഹരത്തില്‍ മീഡിയ പാര്‍ട്ണറായി മംഗളം ടിവിയും







