തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ അതിസമ്പന്നരും പ്രമുഖരും ആഡംബര വാഹനങ്ങളില്‍ പാറിപ്പറന്നിറങ്ങുന്ന കട്ടേലയിലെ ആ സ്പാ കേന്ദ്രത്തിലേക്ക് തുമ്പ പോലീസ് ഇന്‍സ്പെക്ടറും സംഘവും ഇരച്ചുകയറുമ്പോള്‍ അതൊരു സാധാരണ പരിശോധന മാത്രമായിരുന്നില്ല. എന്നാല്‍ അവിടെയുള്ള രഹസ്യമുറികളുടെ വാതില്‍ തുറന്നതോടെ പോലീസിന്റെ കണ്ണ് തള്ളിപ്പോയി. വിദേശ സുന്ദരിമാരെ തടവിലാക്കി, കോടികളുടെ അനാശാസ്യ കച്ചവടവും രാജ്യാന്തര മനുഷ്യക്കടത്തുമാണ് അവിടെ പൊടിപൊടിച്ചിരുന്നത്. അതിലുമേറെ ഞെട്ടിക്കുന്നത് മറ്റൊന്നുമല്ല; ഈ അനാശാസ്യ കേന്ദ്രം നിയന്ത്രിച്ചിരുന്നത് മുസ്ലീം ലീഗിലെ ഒരു മുന്‍ മന്ത്രിയുടെ അതിവിശ്വസ്തനായിരുന്ന മുന്‍ പേഴ്സണല്‍ സ്റ്റാഫിന്റെ മകനായിരുന്നു എന്ന അത്യന്തം ഗൗരവമേറിയ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ആറ്റിപ്ര വില്ലേജില്‍ കുഴിവിള വാര്‍ഡില്‍ കട്ടേല ഭാഗത്ത് ഞാറ്റടിതലയ്ക്കല് കുമാര്‍ ഗാര്ഡന് എന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഈ സമാന്തര സാമ്രാജ്യം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ മതിയായ രേഖകളില്ലാതെ വിദേശ യുവതികള്‍ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാത്രി എട്ടരയോടെ തുമ്പ പോലീസ് സംഘം കോടതിയില്‍ നിന്നും പ്രത്യേക അനുമതിയോടെ അഡ്വാന്‍സ് സെര്‍ച്ച് മെമ്മോറാണ്ടം തയ്യാറാക്കി ഇവിടേക്ക് മിന്നല്‍ വേഗത്തില്‍ പാഞ്ഞെത്തിയത്. പോലീസിനെ കണ്ട് അകത്തുള്ളവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വനിതാ ഉദ്യോഗസ്ഥരടക്കമുള്ള സംഘം കെട്ടിടം നാലുപാടും വളഞ്ഞ് ഇവരെ തടഞ്ഞു നിര്‍ത്തുകയായിരുന്നു.
അകത്തുണ്ടായിരുന്ന യുവതികളെ ചോദ്യം ചെയ്തപ്പോഴാണ് മനുഷ്യക്കടത്തിന്റെ കറുത്ത അധ്യായങ്ങള്‍ ഓരോന്നായി പുറത്തുചാടിയത്. പിടിയിലായവരില്‍ രണ്ടുപേര്‍ തായ്ലന്ഡ് സ്വദേശിനികളായ സിരിലക്, സുകന്യ കൂന്സാക് എന്നിവരാണ്. ഇവരുടെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട്, വിസ രേഖകള്‍ പോലീസ് സംഘം പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സിരിലകിന്റെ വിസ കാലാവധി രണ്ടായിരത്തി ഇരുപത്തഞ്ച് ഏപ്രില്‍ ഇരുപത്തിനാലിനും സുകന്യയുടെ വിസ രണ്ടായിരത്തി ഇരുപത്തഞ്ച് ആഗസ്റ്റ് പന്ത്രണ്ടിനും കഴിഞ്ഞതാണ്. വിസ കാലാവധി കഴിഞ്ഞിട്ടും ഒരു വര്‍ഷത്തോളമായി നിയമവിരുദ്ധമായാണ് ഇവര്‍ ഇന്ത്യയില്‍ തങ്ങി അനാശാസ്യത്തിന് ഇരയായിക്കൊണ്ടിരുന്നത്.
എല്ലാം അവസാനിച്ചെന്ന് വിമർശിച്ചവരോട്, തിരിച്ചുവന്നില്ലെങ്കിൽ അയാൾ ‘ഗോട്ട് ‘അല്ലാതാവണം
ഈ കച്ചവടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത തലച്ചോറുകളെ തപ്പിയപ്പോഴാണ് പോലീസിന് ശരിക്കും വിയര്പ്പുകുത്തിയത്. മുസ്ലീം ലീഗിന്റെ മുന്‍ മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫിന്റെ മകന്, ഇയാളുടെ വിശ്വസ്ത കൂട്ടാളി പോത്തന്‍കോട് സ്വദേശി എന്നിവരാണ് ഈ റാക്കറ്റിന്റെ സൂത്രധാരന്മാര്. വിദേശ വനിതകളെ ഉയര്‍ന്ന തൊഴില്‍ വാഗ്ദാനം നല്കി സമ്മര്‍ദ്ദത്തിലാക്കിയും വ്യാജ വാഗ്ദാനങ്ങള്‍ നല്കി കബളിപ്പിച്ചുമാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിച്ചത്. തുടര്‍ന്ന് ഇവരെ ഈ കെട്ടിടത്തില്‍ പൂട്ടിയിട്ട്, മനുഷ്യക്കടത്തിലൂടെ അമിതലാഭം ഉണ്ടാക്കാനായി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയായിരുന്നു.
പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുള്ളതിനാലും അതീവ രഹസ്യമായാണ് ഇന്‍സ്പെക്ടര്‍ മഞ്ജുദാസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശ യുവതികള്‍ക്കെതിരെ നിയമവിരുദ്ധമായി ഇന്ത്യയില്‍ തങ്ങിയതിന് വിദേശ നിയമത്തിലെ മൂന്ന്, ഇരുപത്തിയൊന്ന് വകുപ്പുകള്‍ പ്രകാരം ക്രൈം നമ്പര്‍ പൂജ്യം എട്ടേ പൂജ്യം ഒന്‍പത് ബാഷ് രണ്ടായിരത്തി ഇരുപത്തിയാറ് ആയി തുമ്പ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കളി അവിടെ തീരുന്നില്ല, വിദേശികളെ മനുഷ്യക്കടത്ത് നടത്തി ക്രൂരമായി ചൂഷണം ചെയ്തതിന് കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ അസീഫിനും ആദീഷിനുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ നൂറ്റി നാല്‍പ്പത്തിമൂന്ന് ഒന്നിന്റെ ബി, നൂറ്റി നാല്‍പ്പത്തിമൂന്ന് ഒന്നിന്റെ ഡി തുടങ്ങിയ കടുത്ത വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു.
തുമ്പ പോലീസ് സ്റ്റേഷനില്‍ നിന്നും വെറും നാല് കിലോമീറ്റര്‍ മാത്രം മാറിയുള്ള കട്ടേലയിലെ ഈ കേന്ദ്രത്തില്‍ വന്‍തോതില്‍ പണമിടപാടുകള്‍ നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുഖചികിത്സയുടെ മറവില്‍ വന്‍കിട ബിസിനസുകാരും രാഷ്ട്രീയക്കാരുടെ മക്കളും ഇവിടെ സ്ഥിരമായി എത്തിയിരുന്നതായാണ് സൂചന. ലീഗ് മുന്‍ നേതാവിന്റെ മകന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ അണിയറയില്‍ വന്‍ സമ്മര്‍ദ്ദങ്ങളാണ് പോലീസിന് മേല്‍ ഉണ്ടായത്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് ഇട്ട് കളി തുടങ്ങുകയായിരുന്നു.
ആഡംബര കേന്ദ്രത്തിന്റെ മറവില്‍ തിരുവനന്തപുരം നഗരത്തിന്റെ മൂക്കിനു താഴെ നടന്ന ഈ അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റില്‍ ഇനിയും വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. പ്രതികളുടെ ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ടുകളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ലീഗ് പശ്ചാത്തലമുള്ള പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ തെളിവുകളടക്കം കോടതിയില്‍ സമര്‍പ്പിക്കാനാണ് തുമ്പ പോലീസിന്റെ നീക്കം. തലസ്ഥാനത്തെ വി.ഐ.പി. കേന്ദ്രങ്ങളെ വിറപ്പിച്ച ഈ കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നുറപ്പാണ്.


വി.ഡി സതീശനും കോടീശ്വരൻ; 3,660 കോടി! രാജ്യത്തെ 31 മുഖ്യമന്ത്രിമാരുടെയും ആസ്തി കണക്ക് പുറത്ത്; ഒന്നാമത് ആരെന്നറിയാമോ?







