കോഴിക്കോട്: ദേശീയപാതാ ബൈപ്പാസിലെ പന്തീരാങ്കാവ് ടോൾപ്ലാസയിൽ വാഹനങ്ങൾ ടോൾവെട്ടിച്ചുപോകുന്നത് കേസായി മാറുന്നു. നൂറിലധികം വാഹനങ്ങളാണ് ഒരുദിവസം ഇങ്ങനെ ടോൾവെട്ടിക്കുന്നത്. തിരക്കുള്ള ദിവസങ്ങളിൽ 150 കടക്കും. ഇത്തരത്തിലുള്ള 78 വാഹനങ്ങളുടെ വിവരങ്ങൾ ടോൾപ്ളാസ അധികൃതർ ട്രാഫിക് പോലീസിന് കൈമാറുകയുണ്ടായി .
ശനിയാഴ്ച രാത്രി ടോൾനൽകാതെ കടക്കാൻ ശ്രമിച്ച കാർ, ജീവനക്കാരനെ ഇടിച്ചത് കേസായിട്ടും ഞായറാഴ്ച 33 വാഹനങ്ങൾ ടോൾവെട്ടിച്ച് കടന്നുപോയെന്ന് ടോൾപ്ളാസ മാനേജർ കെ.വി. റാഫി പറഞ്ഞു. ഞായറാഴ്ച ഉച്ചവരെയുള്ള കണക്കുമാത്രമാണിത്.
മുന്നിലുള്ള വാഹനത്തിൽനിന്ന് ഫാസ് ടാഗ് കട്ടായി കടന്നുപോവുന്ന ഇടവേളയിലാണ് പിന്നാലെവരുന്ന വാഹനങ്ങളും കടക്കുന്നത്. വാഹനം നിർത്താനുള്ള ബൂംബാരിയർ തട്ടിമാറ്റിയാണ് ഇവർ പോവുന്നത്. ബാരിയർ തട്ടി കാറിന് കേടുപറ്റുന്നതുകൊണ്ട് സ്റ്റീൽമാറ്റി ഇപ്പോൾ പി.വി.സി. പൈപ്പാണ് ഉപയോഗിക്കുന്നത്.
നേരത്തേ ടോൾ നൽകാൻ തയ്യാറാവാത്ത വാഹനങ്ങൾ തടഞ്ഞുനിർത്താറുണ്ടായിരുന്നു. അത് ടോൾപ്ളാസയിൽ വാഹനങ്ങളുടെ നീണ്ട ക്യൂവിന് കാരണമായി. മാത്രമല്ല, തർക്കങ്ങളും സംഘർഷങ്ങളും പതിവായി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തർക്കങ്ങളുെട പേരിൽത്തന്നെ ഒരുമാസം 200 പരാതികൾവരെ പോലീസിൽ നൽകാറുണ്ടായിരുന്നു.


പോലീസ് അസോസിയേഷന് പുനഃസംഘടന: ഡി.ജി.പിയുടെ തടസ്സവാദം തള്ളി; ജി.ആര്.അജിത്തിന്റെ ഫോര്‍മുല അംഗീകരിച്ച് ഉത്തരവിറങ്ങി; മംഗളം ടി.വി. വാര്‍ത്ത ശരിവെച്ച് ആഭ്യന്തര വകുപ്പ്
അന്നം മുടക്കിയതല്ല, നടപടി പരാതിയെ തുടർന്നെന്ന് മന്ത്രി; ആലപ്പുഴയിൽ സ്ഥലം കയ്യേറിയെന്ന പരാതിക്കുപിന്നാലെ കമ്മ്യൂണിറ്റി കിച്ചനിൽ നടപടി, നിലവിൽ പദ്ധതി ആലപ്പുഴയിൽ മാത്രം’







