മൈസൂരു: യുവതിയെ വീട്ടിൽ കാണാൻചെന്ന ആൺസുഹൃത്തിനെ യുവാവ് വെട്ടിയതിനെത്തുടർന്ന് ഗുരുതരപരിക്ക്. ചിക്കമഗളൂരു ജില്ലയിലെ ബലേഹൊന്നൂരിലാണ് സംഭവം. ഹൂവിനഹക്ലുവിലെ അരുൺ കുമാറിനാണ് (35) വടിവാൾകൊണ്ട് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് ബലേഹൊന്നൂരിൽ താമസിക്കുന്ന സ്ത്രീയുമായി അരുൺ കുമാർ കഴിഞ്ഞ ഒരുവർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ, അരുൺ അറിയാതെ യുവതിക്ക് ഹുയിഗെരെ നിവാസിയായ ശേഷഗിരി എന്ന യുവാവുമായും അടുപ്പമുണ്ടായിരുന്നു.. ഇക്കാര്യം അരുണിന് അറിയിലായിരുന്നു .
വ്യാഴാഴ്ച രാത്രി അരുൺ യുവതിയെ കാണാനായി അവരുടെ വീടിന് സമീപത്തെത്തി. ഈ സമയം ശേഷഗിരിയും അവിടെയുണ്ടായിരുന്നു. ഇരുവരും കണ്ടുമുട്ടിയതോടെ വാക്കേറ്റത്തിലായി. ബന്ധത്തിൽനിന്ന് പിന്മാറാൻ ശേഷഗിരി, അരുണിനോട് ആവശ്യപ്പെട്ടു.
എന്നാൽ, അരുൺ അതിന് തയ്യറായില്ല. ഉടൻ ശേഷഗിരി യുവതിയുടെ വീട്ടിലുണ്ടായിരുന്ന വടിവാൾ കൊണ്ട് അരുണിനെ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ അരുൺ ചിക്കമഗളൂരു താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബലേഹൊന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
66 കിലോ കഞ്ചാവുമായി ട്രെയിൻ അരമണിക്കൂർ നേരത്തേയെത്തി


യുവതിയുടെ മരണം: ഭർത്താവ് കസ്റ്റഡിയിൽ; ഭർതൃവീട്ടിൽ പീഡനമെന്ന് കുടുംബത്തിന്റെ ആരോപണം







