എസ്.നിരഞ്ജന്
തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖും ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസും തമ്മില്‍ ഭിന്നതയിലെന്ന് സൂചന. ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ഉടന്‍ മാറ്റുമെന്നാണ് വിവരം. പുതിയ യുഡിഎഫ് സര്‍ക്കാരിലെ പ്രമുഖ മന്ത്രിയായ ടി. സിദ്ദിഖിന് വിവാദ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിന്റെ പ്രവര്‍ത്തനശൈലിയോട് താല്പര്യമില്ലെന്നാണ് സൂചനകള്‍. മറുഭാഗത്താകട്ടെ, കൃഷി വകുപ്പില്‍ തുടരാന്‍ ശ്രീറാം വെങ്കിട്ടരാമനും താല്പര്യപ്പെടുന്നില്ല.
കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായതോടെയാണ് ശ്രീറാം വെങ്കിട്ടരാമന്റെ കരിയറിലും പ്രതിച്ഛായയിലും കരിനിഴല്‍ വീണത്. അന്ന് വലിയ ജനരോഷം ഉയര്‍ന്നിട്ടും കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് പല സുപ്രധാന വകുപ്പുകളിലും തന്ത്രപ്രധാനമായ ചുമതലകള്‍ നേടാന്‍ ശ്രീറാമിന് സാധിച്ചിരുന്നു. സപ്ലൈകോ സിഎംഡി പദവി ഉള്‍പ്പെടെയുള്ളവ ഇതില്‍ ചിലതായിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. യുഡിഎഫ് മന്ത്രിസഭയില്‍ കൃഷി വകുപ്പ് കൈയാളുന്ന ടി. സിദ്ദിഖിന് വിവാദങ്ങളുടെ തോഴനായ ഈ ഐഎഎസുകാരനെ വകുപ്പില്‍ വെച്ചുകൊണ്ടിരിക്കാന്‍ ഒട്ടും താല്പര്യമില്ല. ഇതോടെയാണ് ഇരുവരും തമ്മിലുള്ള വേര്‍പിരിയല്‍ വേഗത്തിലായത്.
വകുപ്പ് തലപ്പത്തുനിന്ന് ശ്രീറാമിനെ മാറ്റാന്‍ മന്ത്രി താല്പര്യം പ്രകടിപ്പിച്ചതോടെ, തനിക്കും കൃഷി വകുപ്പില്‍ തുടരാന്‍ താല്പര്യമില്ലെന്ന നിലപാടിലാണ് ശ്രീറാം വെങ്കിട്ടരാമന്. ഇതോടെ ഇദ്ദേഹത്തെ മാറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ സജീവമായി. ശ്രീറാം വെങ്കിട്ടരാമനെ ഇനി ഏത് വകുപ്പിലേക്കാണ് സര്‍ക്കാര്‍ മാറ്റുക എന്നതാണ് ഇപ്പൊള്‍ സെക്രട്ടേറിയറ്റ് വാരങ്ങളില്‍ ഉയരുന്ന പ്രധാന ചര്‍ച്ച. വരും ദിവസങ്ങളില്‍ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വകുപ്പിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ഉടന്‍ തന്നെ മാറ്റുമെന്നാണ് ഉന്നത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. മുന്‍പ് മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിലൂടെ വലിയ ജനപ്രീതി നേടിയ ഉദ്യോഗസ്ഥനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്. എന്നാല്‍ മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായതോടെയാണ് ശ്രീറാം വെങ്കിട്ടരാമന്റെ കരിയറിലും വ്യക്തിപരമായ പ്രതിച്ഛായയിലും കരിനിഴല്‍ വീണത്. ഈ സംഭവം അദ്ദേഹത്തിന്റെ സിവില്‍ സര്‍വീസ് കരിയറിലെ ഏറ്റവും വലിയ കറുത്ത പുള്ളിയായി അവശേഷിക്കുകയാണ്.
വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നോട്ടുള്ള കുതിപ്പിനും ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥര്‍ വേണമെന്നാണ് മന്ത്രിയുടെ പക്ഷം. വിവാദ നായകനായ ഒരു ഉദ്യോഗസ്ഥന് വകുപ്പിന്റെ തലപ്പത്തിരിക്കുന്നത് സര്‍ക്കാരിന്റെയും വകുപ്പിന്റെയും സല്‍പേരിന് കളങ്കമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ടി. സിദ്ദിഖ്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായതും വേര്‍പിരിയല്‍ വേഗത്തിലായതും.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ഭാഷാപോഷിണിയില്‍ നേതൃമാറ്റം: എഡിറ്ററായി പി.കെ. രാജശേഖരന് ചുമതലയേല്‍ക്കുന്നു







