തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനാകുന്ന അവസാന ചിത്രം ‘ജനനായകന്’ സെൻസർ ബോർഡിൻ്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. രണ്ടുദിവസത്തിനകം ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തു.വിജയ് മുഴുവൻ സമയ രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുൻപ് അഭിനയിച്ച അവസാന ചിത്രമാണിത്.
ചിത്രം കണ്ട സെൻസർ ബോർഡ് ചില തിരുത്തലുകൾ നിർദേശിച്ചിട്ടുണ്ട്. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ലഭിക്കാനാണ് സാധ്യതയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യവാരമോ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം സെൻസർ ബോർഡ് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ വരും ദിവസങ്ങളിൽ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
അതിനിടെ, തമിഴ്നാട്ടിൽ അധികാരത്തിലെത്തിയ വിജയ് സർക്കാർ ചിത്രത്തിന്റെ നിർമാതാവ് വെങ്കട് കെ. നാരായണയെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. ഈ നിയമനം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ ഒരു പൊളിറ്റിക്കൽ ത്രില്ലറാണെന്നാണ് സൂചന. വെങ്കട് കെ. നാരായണ നിർമിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക. ജി.വി. പ്രകാശ് കുമാർ സംഗീതമൊരുക്കുന്ന ചിത്രത്തിൽ ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ് എന്നിവരടങ്ങുന്ന വൻ താരനിര അണിനിരക്കുന്നുണ്ട്.


NEET സമരത്തിന്റെ ഹീറോയ്ക്ക് പിന്നാലെ പെൺകുട്ടികളുടെ പുതിയ ക്രഷ് ഇനി കല്യാണപ്പന്തലിലേക്ക്?
“പെണ്‍കോന്തന്‍ പോസ്റ്റ് നീക്കി ലക്ഷ്മി മേനോന്” സൂപ്പര്‍ ഹിറ്റായ ആ സിനിമയില്‍ ഒന്നിച്ച അഭിനയിച്ച ആ മൂന്ന് പ്രമുഖ നടന്മാരും അവരുടെ ഭാര്യമാരും സംശയനിഴലില്‍ ? എടുത്തിട്ടലക്കി സോഷ്യല്‍ മീഡിയ







