അരനൂറ്റാണ്ടിനുശേഷം ദളിതര്‍ക്കു ക്ഷേത്രപ്രവേശനം

മൈസൂരു: അന്‍പത് വര്‍ഷത്തിനുശേഷം ചിക്കമഗളൂരുവിലെ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം. ജില്ലയിലെ കടൂര്‍ താലൂക്കിലെ നിദാഘട്ട ഗ്രാമത്തിലെ ആഞ്ജനേയ ക്ഷേത്രത്തിലായിരുന്നു വര്‍ഷങ്ങളായി ദളിതര്‍ക്ക് വിലക്ക്.ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിക്കുന്നത് തുടക്കംതൊട്ടേ ഇതര ജാതിക്കാര്‍ തടഞ്ഞിരുന്നു. ഇവര്‍ പ്രവേശിച്ചാല്‍ ക്ഷേത്രവും പരിസരവും അശുദ്ധിയാകുമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം.പ്രാദേശിക ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഒട്ടേറെത്തവണ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും ഇതര ജാതിക്കാര്‍ സംഘടിതമായി ചെറുക്കുകയായിരുന്നു. പലവട്ടം പ്രാദേശികമായി ചര്‍ച്ച നടന്നെങ്കിലും പരിഹാരം കണ്ടിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ദളിതര്‍ ക്ഷേത്രത്തിനു സമീപം മഹാത്മാഗാന്ധിക്ക് ഒരു ക്ഷേത്രം പലവട്ടം പ്രാദേശികമായി ചര്‍ച്ച നടന്നെങ്കിലും പരിഹാരം കണ്ടിരുന്നില്ല.

ഇതില്‍ പ്രതിഷേധിച്ച് ദളിതര്‍ ക്ഷേത്രത്തിനു സമീപം മഹാത്മാഗാന്ധിക്ക് ഒരു ക്ഷേത്രം പണിയുകയുകയും അവിടെ അദ്ദേഹത്തെ ആരാധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കടൂര്‍ തഹസില്‍ദാര്‍ സി.എസ്.പൂര്‍ണിമ മുന്‍കൈയെടുത്ത് ദളിത് വിഭാഗങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വ്യാഴാഴ്ച തരിക്കെരെ ഡിവൈ.എസ്.പി.എസ്. ഹലമൃത്തി റാവുവിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിന് ചുറ്റും പോലീസിനെ വിന്യസിച്ചു. തഹസില്‍ദാര്‍ സി.എസ്. പൂര്‍ണിമ, താലൂക്ക് പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫീസര്‍ സി.ആര്‍. പ്രവീണ്‍, സി.ഐ. എം. റഫീഖ് എന്നിവരും സ്ഥലത്തെത്തി. തുടര്‍ന്ന് ദളിത് വിഭാഗത്തില്‍നിന്നുള്ള നൂറുകണക്കിനാളുകളും ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്തി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.