ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ (POK) പാകിസ്താൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ ജനകീയ പ്രതിഷേധം. സാമ്പത്തിക ഉപരോധവും കടുത്ത ഭക്ഷ്യക്ഷാമവും മൂലം ദുരിതത്തിലായ ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യ മുന്നോട്ടുവരണമെന്നും അതിർത്തികൾ തുറന്നുനൽകണമെന്നും ആവശ്യപ്പെട്ട് പി.ഒ.കെയിലെ പ്രാദേശിക നേതാക്കൾ പരസ്യമായി രംഗത്തെത്തി.
ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) നേതാവായ സർദാർ അമൻ ഖാൻ റാവലകോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ നടന്ന വൻ പ്രതിഷേധ റാലിയിലാണ് ഇന്ത്യയോട് പരസ്യമായി സഹായം അഭ്യർത്ഥിച്ചത്. ”ഞങ്ങൾക്ക് ഇന്ത്യയുടെ സഹായം വേണം, ഇവിടെ ഭക്ഷണസാധനങ്ങൾക്ക് വലിയ ക്ഷാമമാണ്’ എന്ന് അദ്ദേഹം പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.”
നിയന്ത്രണ രേഖ (LoC) വഴിയുള്ള സിവിലിയൻ യാത്രകൾക്കായി പൂഞ്ച്, ടൈറ്റാ മേഖലകൾ തുറന്നുനൽകാൻ ഇന്ത്യ തയ്യാറാകണമെന്ന് റാലിയിൽ ആവശ്യമുയർന്നു. പാകിസ്താൻ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം മൂലം ജനങ്ങൾ ദുരിതത്തിലാണെന്നും, സ്ഥിതി വഷളായാൽ തങ്ങളെ ഇന്ത്യയിലേക്ക് മാറാൻ അനുവദിക്കണമെന്നും സർദാർ അമൻ ഖാൻ വ്യക്തമാക്കിയത്.
നിർബന്ധിത തൊഴിലും താരിഫും: ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം, ആഗോള വ്യാപാരത്തിൽ പുതിയ ചർച്ചകൾ
കഴിഞ്ഞ ഒരു മാസത്തിലേറെയായി പാക് ഭരണകൂടത്തിനെതിരെ പി.ഒ.കെയിൽ അതിശക്തമായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. റാലിയിൽ പങ്കെടുത്ത ജനങ്ങൾ “പി.ഒ.കെ പാകിസ്താന്റെ ഭാഗമല്ല” എന്ന വിപ്ലവകരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് തെരുവ് കീഴടക്കിയത്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം തോക്കുകളും വെടിയുണ്ടകളും കൊണ്ടാണ് അധികൃതർ മറുപടി നൽകുന്നതെങ്കിൽ തങ്ങൾക്ക് മറ്റ് വഴികൾ തേടേണ്ടി വരുമെന്ന് അമൻ ഖാൻ മുന്നറിയിപ്പ് നൽകി.


ഇന്ധനക്ഷാമത്തിന് കാരണം യുക്രൈൻ ആക്രമണമെന്ന് പുതിൻ; ഒടുവിൽ സമ്മതിച്ച് റഷ്യ.







