എല്ലാം അവസാനിച്ചെന്ന് വിമർശിച്ചവരോട്, തിരിച്ചുവന്നില്ലെങ്കിൽ അയാൾ ‘ഗോട്ട് ‘അല്ലാതാവണം

ഡാലസ്:അർജൻറീനിയൻ ആരാധകരെ 79-ാം മിനിറ്റ് വരെ മുൾമുനയിൽ നിർത്തിയ മത്സരമായിരുന്നു ചൊവ്വാഴ്ച നടന്ന അർജന്റീന-ഈജിപ്ത് മത്സരം. ഇഞ്ചുറി ടൈം ഗോളിൽ ഈജിപ്തിനെ 3-2 ന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ക്വാർട്ടർ ഫൈനലിൽ കടന്നു.  78-ാം മിനിറ്റ് വരെ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ തിരിച്ചുവരവ്. ലയണൽ മെസി എന്തുകൊണ്ട് ലോക ഫുട്ബോളിന്റെ ഇതിഹാസമാകുന്നുവെന്ന് ഒരിക്കൽക്കൂടി അടിവരയിട്ട് തെളിയിക്കുന്ന പ്രകടനമാണ് ഈജിപ്തിനെതിരേ കണ്ടത്.

21-ാം മിനുട്ടിൽ ലയണൽ മെസി പെനൽറ്റി പാഴാക്കിയപ്പോൾ പരിഹസിച്ചവർ ഓർത്തില്ല തങ്ങൾ വെല്ലുവിളിക്കുന്നത് ലോക ഫുട്ബോളിന്റെ മിശിഹയെ ആണെന്ന്. മത്സരത്തിന്റെ അവസാന 12 മിനിറ്റിലൽ ‘ഗോട്ട്’ മാജിക്കാണ് ഫുട്ബോൾ ലോകം കണ്ടത്. ഒരിക്കൽക്കൂടി ആ കളി മികവിന് മുന്നിൽ എതിരാളികൾക്ക് തോൽവി സമ്മതിക്കേണ്ടി വന്നു.

79-ാം മിനിറ്റിൽ ബോക്സിലേക്ക് മെസി നൽകിയ ക്രോസിനെ ക്രിസ്റ്റ്യൻ റൊമേറോ വലയിലേക്കെത്തിക്കുമ്പോൾ അത് അർജന്റീനക്ക് പുതു ശ്വാസമായിരുന്നു. 83-ാം റീബൗണ്ട് പന്തിൽ നിന്ന് മെസിയുടെ ഷോട്ട് ഈജിപ്ഷ്യൻ വലകുലുക്കിയതോടെ ഗോൾ നില 2-2 സമനിലയിലേക്കെത്തി.  92-ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസിന്റെ ബോക്സിലേക്കുള്ള ക്രോസിനെ എൻസോ ഫെർണാണ്ടസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചപ്പോൾ ഫുട്ബോൾ ലോകം കണ്ടതിൽ വച്ച് മികച്ച 12 നിമിഷങ്ങളായിരിക്കും അവ എന്നതിൽ തർക്കമില്ല. ഈ ലോകകപ്പിലെ എട്ടാം ഗോളോടെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ മെസി ഒരുപടികൂടി മുന്നിലേക്കെത്തിയിരിക്കുന്നു.

 

 

റെക്കോർഡ് പുതുക്കാൻ മറന്നില്ല

ഓരോ കളിയിലും റെക്കോർഡ് തിരുത്തിയെഴുതുന്ന മെസി ഇന്നലെയും അത് മറന്നില്ല. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയ താരമായും മെസി മാറി. ഈജിപ്തിനെതിരായ മത്സരത്തില്‍ 15-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് മെസി പാഴാക്കിയത്. ലോകകപ്പില്‍ മെസി പാഴാക്കിയ നാലാമത്തെ പെനാല്‍റ്റിയാണിത്. ഒരു ലോകകപ്പില്‍ രണ്ട് പെനാല്‍റ്റികള്‍ പാഴാക്കുന്ന ആദ്യ താരവും മെസിയാണ്.

2018 ലോകകപ്പില്‍ ഐസ്ലന്‍ഡിനെതിരെയും, 2022 ലോകകപ്പില്‍ പോളണ്ടിനെതിരെയും ഈ ലോകകപ്പില്‍ ഓസ്ട്രിയക്കെതിരെയും മെസി പെനാല്‍റ്റി പാഴാക്കിയിട്ടുണ്ട്. ഓസ്ട്രിയക്കെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെ, തുടര്‍ച്ചയായ മൂന്നു ലോകകപ്പുകളില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്ന താരമെന്ന റെക്കോര്‍ഡും മെസിക്കായി. കരിയറില്‍ ഇത് 34-ാം തവണയാണ് മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നത്. അര്‍ജന്റീനയ്ക്കായി എട്ടാം തവണയും.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.