മൈക്രോഫിനാൻസ് കേസ്: ഹൈക്കോടതിയുടെ അവസാന മുന്നറിയിപ്പ്

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതിയുടെ നിർണായക മുന്നറിയിപ്പ്. കേസിന്റെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസത്തെ സമയം കൂടി അനുവദിച്ച് കോടതി ഉത്തരവിട്ടു. എന്നാൽ, ഇത് കേസ് അന്വേഷണത്തിന് നൽകുന്ന അവസാനത്തെ അവസരമായിരിക്കുമെന്നും കോടതി പ്രോസിക്യൂഷന് കർശന മുന്നറിയിപ്പ് നൽകി.

​കേസ് അന്വേഷിക്കുന്ന നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യത്തിൽ മറുപടി നൽകാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയിട്ടുണ്ട്. ഇതേത്തുടർന്നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുകയും, അടുത്ത ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തത്.

​എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ഏറെ നാളായി അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദീർഘകാലമായി നീളുന്ന കേസ് നടപടികൾ വേഗത്തിലാക്കാൻ കോടതിയുടെ ഈ ഇടപെടൽ.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.