കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതിയുടെ നിർണായക മുന്നറിയിപ്പ്. കേസിന്റെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസത്തെ സമയം കൂടി അനുവദിച്ച് കോടതി ഉത്തരവിട്ടു. എന്നാൽ, ഇത് കേസ് അന്വേഷണത്തിന് നൽകുന്ന അവസാനത്തെ അവസരമായിരിക്കുമെന്നും കോടതി പ്രോസിക്യൂഷന് കർശന മുന്നറിയിപ്പ് നൽകി.
കേസ് അന്വേഷിക്കുന്ന നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യത്തിൽ മറുപടി നൽകാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയിട്ടുണ്ട്. ഇതേത്തുടർന്നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുകയും, അടുത്ത ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തത്.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ഏറെ നാളായി അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദീർഘകാലമായി നീളുന്ന കേസ് നടപടികൾ വേഗത്തിലാക്കാൻ കോടതിയുടെ ഈ ഇടപെടൽ.
പെപ്പർ സ്പ്രേ പ്രയോഗിച്ച എസ്ഐക്ക് പണികിട്ടി…


അവർ വർഗ്ഗവഞ്ചകർ’; ജയരാജന്റെ മൃദുസമീപനത്തിന് ഗോവിന്ദന്റെ പരസ്യ ശാസന







