ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളർച്ച വലിയ രീതിയിലുള്ള തൊഴിൽ പ്രതിസന്ധിക്കും പിരിച്ചുവിടലുകൾക്കും കാരണമാകുന്നു. മുൻപ് ചാറ്റ്ബോട്ടുകളിൽ ഒതുങ്ങിയിരുന്ന എഐ, ഇപ്പോൾ വലിയ ജോലികൾ സ്വയം ചെയ്യാൻ ശേഷിയുള്ള ‘ഏജന്റിക് എഐ’ ആയി മാറിയതാണ് ഐടി ഉൾപ്പെടെയുള്ള വൈറ്റ് കോളർ മേഖലകളിൽ ആശങ്ക വർധിപ്പിക്കുന്നത്.
പഠിച്ചിറങ്ങുന്ന തുടക്കക്കാർക്കും എൻട്രി ലെവൽ ജോലികൾ ചെയ്യുന്നവർക്കുമാണ് ഇത് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത്. കോഡിംഗ്, ഡാറ്റ അനാലിസിസ്, അക്കൗണ്ടിംഗ്, ഫിനാൻസ്, അധ്യാപനം തുടങ്ങിയ മേഖലകളിൽ എഐ സ്വാധീനം ശക്തമാണ്. വരുന്ന 5 വർഷത്തിനുള്ളിൽ പല മേഖലകളിലും 50 മുതൽ 60 ശതമാനം വരെ ജോലികൾ ഓട്ടോമേഷനിലേക്ക് മാറാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തിലെ ചില ഐടി അധിഷ്ഠിത സ്ഥാപനങ്ങളിൽ നടക്കുന്ന പിരിച്ചുവിടലുകൾ ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം കമ്പനികളെ സംസ്ഥാനത്ത് തന്നെ നിലനിർത്തുന്ന നയമാണ് സർക്കാരിന്റേതെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. സോഫ്റ്റ്വെയർ സേവനങ്ങളിൽ ഇന്ത്യ മുന്നിലാണെങ്കിലും എഐ നിർമാണത്തിൽ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പിന്നിലാണ്.
പുത്തൻ കരുത്തുമായി ‘YZF-R2’ എത്തുന്നു
ഹാർഡ്വെയർ, ഡാറ്റ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ രാജ്യം ഇനിയും മുന്നേറേണ്ടതുണ്ട്. മുൻപ് കമ്പ്യൂട്ടറുകൾ വന്നപ്പോൾ ഉണ്ടായതിന് സമാനമായ ആശങ്കയാണ് ഇപ്പോഴുമുള്ളത്. എഐ ഭാവിയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, തൽക്കാലം ഇത് വലിയ തൊഴിൽ നഷ്ടങ്ങൾക്ക് വഴിവെക്കുന്നുണ്ട്.


6 വർഷത്തേക്ക് വേറെ ഫോൺ വേണ്ട! വിപണി പിടിക്കാൻ സാംസങ്ങ്







