ഷൊർണൂർ: 22 വയസുകാരൻ ആശുപത്രിയിൽ നിന്ന് ചാടിപ്പോയി. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കൈഞരന്പ് മുറിച്ച് ചോരയൊലിപ്പിച്ചുനിന്ന യുവാവിനെയാണ് പോലീസ് ആശുപത്രിയിലാക്കിയത്. 19 വയസ്സുള്ള യുവതിയാും യുവാവിനൊപ്പമുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് യുവതിയും യുവാവും സുഹൃത്തുക്കളും ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്.
ഇതിനിടെ യുവതിയും യുവാവും തമ്മിൽ തർക്കമാവുകയും യുവാവ് കൈയിലെ ഞരമ്പ് മുറിക്കുകയും കൈയിലാകെ മുറിവുണ്ടാക്കുകയും ചെയ്തതിനെതുടർന്ന് മറ്റ് യാത്രക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. റെയിൽവേ പോലീസ് എസ്.ഐ. അനിൽമാത്യുവും സംഘവും ചേർന്ന് ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് കോഴിക്കോട് സ്വദേശിയായ യുവാവ് ചാടിപ്പോയതെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് റെയിൽവേ പോലീസിനെ അറിയിച്ചു. ഇവർ ലഹരി ഉപയോഗിച്ചിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു ഇവരും. ഇരുവരും പ്രായപൂർത്തിയായതിനാൽ മറ്റ് നടപടികളൊന്നുമില്ലെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
ആറന്മുള വിമാനത്താവള പദ്ധതി: പ്രദേശത്ത് വീണ്ടും ഡ്രോൺ സർവേ


കുഞ്ഞുങ്ങളുടെ പാത്രത്തിൽ നിന്നോ മോഷണം ? സ്കൂളിലെ പാചകപ്പുര കുത്തി തുറന്ന് കള്ളൻ കട്ടത് ഇത്രയേറെ സാധനങ്ങൾ







