മെറ്റക്ക് യൂറോപ്യൻ യൂണിയൻ നൽകിയ മുന്നറിയിപ്പെന്ത്? കോടികളുടെ പിഴ നൽകേണ്ടിവരുമോ?

ബ്രസ്സൽസ്: നാം കുട്ടികൾ മുതൽ പ്രായമായവർ വരെ ദിനംപ്രതി സമയം ചെലവഴിക്കുന്നത് സാമൂഹ്യമാധ്യമ ഫ്ലാറ്റ് ഫോമുകളിലാണ്. അതിലെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ അഡിക്റ്റീവ് ഡിസൈനുകൾ ഒഴിവാക്കാനുള്ള ആവശ്യവുമായെത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഇത് ഒഴിവാക്കിയില്ലെങ്കിൽ വലിയൊരു തുക പിഴയായി നൽകേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2022-ലെ ഡിജിറ്റൽ സർവീസസ് ആക്ട് മെറ്റ ലംഘിച്ചതായാണ് യൂറോപ്യൻ യൂണിയൻ കണ്ടെത്തിയിട്ടുള്ളത്. ഈ കണ്ടെത്തലുകളോട് മെറ്റ വിയോജിപ്പ് പ്രകടിപ്പിച്ചു.

കൗമാരക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും റീൽസ്, സ്റ്റോറീസ് എന്നിവയുടെ അമിത ഉപയോഗം അപകടമാണ്. ഇത് ഉപയോക്താക്കളെ ആപ്പിൽ തന്നെ പിടിച്ചുനിർത്തുന്ന ഇൻഫിനിറ്റ് സ്ക്രോൾ, വീഡിയോകളുടെ ഓട്ടോമാറ്റിക് പ്ലേയിംഗ് തുടങ്ങിയ സവിശേഷതകൾ നീക്കം ചെയ്യണമെന്നാണ് യൂറോപ്യൻ യൂണിയന്റെ പ്രധാന ആവശ്യം. ഇതിനുപകരം പുതിയതായി “സ്ക്രീൻ ടൈം ബ്രേക്കുകൾ” ഉൾപ്പെടുത്തണമെന്നും, അൽഗോരിതങ്ങൾ അമിതമായ എൻഗേജ്മെന്റ് ലക്ഷ്യം വെക്കാത്ത രീതിയിൽ മാറ്റണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ രാത്രികാലങ്ങളിൽ പ്രവേശിക്കുന്നത് തടയാനും പരിമിതപ്പെടുത്താനും മാതാപിതാക്കളെ സഹായിക്കുന്ന ‘ടീൻ അക്കൗണ്ടുകൾ’ കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്ന് മെറ്റ വക്താവ് ബെൻ വാൾട്ടേഴ്സ് വ്യക്തമാക്കി. സമാനമായ ഡിസൈൻ തന്ത്രങ്ങൾ ഉപയോഗിച്ചതിന് ഫെബ്രുവരിയിൽ ടിക് ടോക്കിനെതിരെയും യൂറോപ്യൻ യൂണിയൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.