നിമിഷനേരം കൊണ്ട് തൻറെ ശരീരഘടനയാലും തിളങ്ങുന്ന സ്വർണമുടികൊണ്ടും ആരാധകഹൃദയം കീഴടക്കിയ ഹാളണ്ടിനും നേർവേക്കും തിരിച്ചടി നൽകിയാണ് ഇംഗ്ലണ്ട് നാലാം തവണയും ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. വൈക്കിങ് റോ ആഘോഷങ്ങളും എർലിങ് ഹാളണ്ടിന്റെ ഗോളടിമേളവും പ്രതിരോധിച്ചാണ് 2-1ന് വിജയം നേടിയത്. ജൂഡ് ബെല്ലിങ്ങാമിന്റെ ഡബിൾ ഗോളാണ് ഇംഗ്ലണ്ടിന് തുണയായത്. നോർവേയുടെ സൂപ്പർ താരം എർലിങ് ഹാളണ്ടിന് ഒരു സാധ്യതയും നൽകാതിരുന്ന ഇംഗ്ലിഷ് പ്രതിരോധ നിരയുടെ മികവ് മത്സരം തന്നെ മാറ്റിമറിച്ചു. ഓരോ തവണയും വിജയത്തിന് ശേഷം വൈക്കിങ് വീര്യവുമായി മുന്നേറുന്ന നോർവേ ഇത്തവണ ഹൃദയം തകർന്നാണ് കളിക്കളത്തിൽ നിന്ന് മടങ്ങുന്നത്.
ഇംഗ്ലണ്ടിനെ ഞെട്ടിച്ച് നോര്‍വേയാണ് ആദ്യപകുതിയിൽ ലീഡെടുക്കുന്നത്. ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡിന്റെ പാസിൽ പന്തു ലഭിച്ച അൻഡ്രെ ഷെൽഡെറപ് പോസ്റ്റിന്റെ ഇടതു ഭാഗത്തുനിന്നും പായിച്ച ഷോട്ട് പോസിലേക്ക് തൊടുക്കുകയായിരുന്നു. അത് ലക്ഷ്യം കണ്ടെതോടെ ഒരു ഗോളുമായി നോർവേ ലീഡ് തുടർന്നു. പിന്നീട് ആദ്യപകുതിയിൽ അനുവദിച്ച നാല് മിനിറ്റിൽ തന്നെ ഇംഗ്ലണ്ട് സമനില പിടിച്ചു. 53–ാം മിനിറ്റിൽ നോർവേ സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ഗോൾ ശ്രമം ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോര്‍ദാൻ പിക്ഫോഡ് തട്ടിയകറ്റി. 56–ാം മിനിറ്റിൽ ടോർബോൺ ഹെഗ്ഗെം നോർവേയ്ക്കായി വീണ്ടും വല കുലുക്കിയെങ്കിലും വാർ പരിശോധനകൾക്കു ശേഷം റഫറി ഗോൾ നിഷേധിച്ചു. എർലിങ് ഹാളണ്ട് ഇംഗ്ലിഷ് താരം എലിയറ്റ് ആന്‍ഡേഴ്സനെ ഫൗൾ ചെയ്തു വീഴ്ത്തിയതിനായിരുന്നു നടപടി. 76–ാം മിനിറ്റിൽ നോർവേ താരം ഡേവിഡ് മോളർ വോൾഫിന്റെ ഹെഡർ ബാറിൽ തട്ടിയാണു ഇംഗ്ലണ്ട് രക്ഷപെട്ടത്. ഏഴു മിനിറ്റാണ് രണ്ടാം പകുതിക്ക് ഇൻജറി ടൈമായി അനുവദിച്ചത്. ഇൻജറി ടൈമിൽ ഇംഗ്ലണ്ടായിരുന്നു കൂടുതൽ കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയത്. എന്നാൽ ലീഡ് പിടിക്കാൻ അവർക്കും സാധിച്ചില്ല. തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. തുടർന്നാണ് ജൂഡ് ബെല്ലിങ്ങാമിന്റെ രണ്ടാം ഗോൾ. മത്സരത്തിന്റെ നൂറാം മിനിറ്റിൽ പന്തുമായി നോർവേ ബോക്സിൽ പ്രതിരോധ താരങ്ങളെ മറികടന്നുമുന്നേറിയ ഇംഗ്ലണ്ട് താരം ജെഡ് സ്പെൻസിനെ ഫൗൾ ചെയ്തു വീഴ്ത്തി.
റഫറി പെനാൽറ്റി അനുവദിച്ചെങ്കിലും വാർ പരിശോധനകൾക്കു ശേഷം അതു പിൻവലിച്ചു. എക്സട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ എർലിങ് ഹാളണ്ടിനെ പിൻവലിച്ച നോർവേ, പകരക്കാരനായി ജോർഗൻ സ്ട്രാണ്ട് ലാർസനെ ഇറക്കി. എന്നിരുന്നാലും കാര്യമായ മാറ്റങ്ങളൊന്നും കാണാൻ സാധിച്ചില്ല. ഫുൾ ടൈം വിസിൽ മുഴങ്ങിയതോടെ ഇംഗ്ലണ്ടിന്റെ വിജയാഘോഷമായിരുന്നു പിന്നീട്. 2-1 നോർവേയെ തകർന്ന് നാലാം തവണയും ഇംഗ്ലണ്ട് സെമിയിൽ. അർജന്റീന- സ്വിസ്റ്റർലാനറ് വിജയിയെ ഇംഗ്ലണ്ട് നേരിടും.


അവർ വർഗ്ഗവഞ്ചകർ’; ജയരാജന്റെ മൃദുസമീപനത്തിന് ഗോവിന്ദന്റെ പരസ്യ ശാസന
മണ്ണ് തിന്നാനും മടിയില്ലാതെ പഠിച്ചു മാർക്ക് വാങ്ങിയവർ ; ഉന്നത വിദ്യാഭ്യാസ രംഗത്ത് വമ്പൻ മാറ്റങ്ങൾ പ്രസംഗിക്കുന്നവർ ഇത് കാണുന്നില്ലേ? ;സെക്രട്ടറിയേറ്റിന് മുന്നിലെ ‘മണ്ണ് സമരവും’ ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങളും!







