തൻറെ മക്കളെ അധിക്ഷേപിക്കുന്നവർക്ക് മറിപടിയുമായി ഖുഷ്ബു, പിന്തുണച്ച് രാധികയും

തൻ്റെ മക്കളെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിക്കുന്നവർക്കെതിരെ രൂക്ഷ പ്രതികരണവുമായി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ഖുഷ്ബുവിന് പിന്തുണ അറിയ്ച്ച് നടി രാധികയും രംഗത്തെത്തി. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി തൻ്റെ മക്കളെ അപമാനിക്കുന്നവർക്ക് ശക്തമായ മറുപടി നൽകിയ ഖുശ്ബുവിന് പിന്തുണ പ്രഖ്യാപിച്ചാണ് നടി രാധിക ശരത്‌കുമാറും രംഗത്തെത്തിയത്. സ്നേഹവും വിശ്വാസവും പരസ്പര ധാരണയും അടിസ്ഥാനമാക്കിയാണ് തൻ്റെ കുടുംബം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ഖുശ്ബു എക്‌സ് (X) അക്കൗണ്ടിൽ കുറിച്ചു.

“ഇന്നത്തെ ഈ നിലയിൽ എത്തിച്ചേരാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെടുകയും കഠിനാധ്വാനം ചെയ്യുകയും ചോരയും നീരും ഒഴുക്കുകയും ചെയ്തിട്ടുണ്ട്. ചില സമയങ്ങളിൽ ഞങ്ങൾക്കു കാലിടറിയിട്ടുണ്ടാകാം, പരാജയപ്പെട്ടിട്ടുണ്ടാകാം, തട്ടി വീണിട്ടുമുണ്ടാകാം; എന്നാൽ, വീര്യത്തോടെ പൊരുതിക്കയറുന്നതിലും വീണ്ടും വിജയം വരിക്കുന്നതിലും ഞങ്ങൾ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. വിജയങ്ങളിൽ മതിമറന്നു പോകാനോ സെലിബ്രിറ്റികളുടെ മക്കളെന്ന ആനുകൂല്യം മുതലെടുക്കാനോ അനുവദിക്കാതെ, അങ്ങേയറ്റത്തെ ശ്രദ്ധയോടെയാണ് ഞങ്ങൾ മക്കളെ വളർത്തിയത്. തങ്ങൾ ആരാണെന്നതിന്റെ ആനുകൂല്യം അവർ ഒരിക്കൽപ്പോലും മുതലെടുത്തിട്ടില്ല. ഞങ്ങളുടെ മക്കളെക്കുറിച്ച് ഞങ്ങൾക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ട്.” ഖുശ്ബു പറഞ്ഞു. ഖുശ്ബുവിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചിരുന്ന  പോസ്റ്റിൽ അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്നും, വിമർശനം ക്രൂരതയാകരുതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

ഖുശ്ബുവിൻ്റെയും സംവിധായകൻ സുന്ദർ സിയുടെയും മക്കളായ അവന്തികയും ആനന്ദിതയും തങ്ങളുടെ രൂപത്തിന്റെ പേരിൽ നേരത്തെയും വലിയ തോതിൽ സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. താൻ ഇൻസ്റ്റാഗ്രാം തുറക്കുമ്പോൾ ആളുകൾ തന്നെ ‘ട്രാൻസ്പേഴ്സൺ’ എന്ന് വിളിച്ചാണ് കൂടുതലും അധിക്ഷേപിക്കാറുള്ളതെന്ന് ആനന്ദിത വെളിപ്പെടുത്തിയിരുന്നു. ട്രാൻസ്ജെൻഡർ വ്യക്തികൾ വളരെ ഭംഗിയുള്ളവരാണ്. അത് ഒരു അപമാനവാക്കായി ഉപയോഗിക്കുന്നത് അറിവില്ലായ്മയാണെന്നും ആനന്ദിത പറഞ്ഞിരുന്നു. ‘ഡബിൾ ഒക്യുപ്പൻസി’ എന്ന ചിത്രത്തിലൂടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായി ആനന്ദിത സിനിമയിലേക്ക് കടന്നുവന്നത്. അടുത്തിടെയാണ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ശ്രാവൺ ശ്രീനിവാസനെ വിവാഹം കഴിച്ചത്. വിവാഹചിത്രങ്ങളും ചർച്ചാവിഷയമായിരുന്നു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.