തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാഷ്ടീയത്തിലും ഭരണത്തിലും കത്തിക്കയറുമ്പോഴും രാഷ്ട്രീയ എതിരാളികളടക്കം മുഖ്യന്റെ കുടുംബപ്രശ്നം നിയമസഭയ്ക്ക് അകത്തും പുറത്തും മുള്ളും മുനയും വച്ച് വലിച്ചിടാറുണ്ട്. എന്നാല്‍ ഒരു ആരോപണത്തെയും തനിക്ക് പേടിയില്ലെന്ന് ഉറക്കെ വിളിച്ച് പറയുന്നതിന് തുല്യമാണ് വിജയുടെ പല നീക്കങ്ങളും. മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചൊല്ലുമ്പോള്‍ സദസ്സില്‍ തൃഷയുണ്ടായിരുന്നു. പക്ഷെ ഭാര്യയായ സംഗീതയും മക്കളായ ജേസണ്‍ സഞ്ജയും ദിവ്യ സാഷയും ഉണ്ടായിരുന്നില്ല.
നടന് അജിത് കുമാറിന്റ മാതാവിന് അന്തിമോപചാരമര്‍പ്പിക്കാനും വിജയയും തൃഷയും ഒന്നിച്ചാണ് വന്നത്. സിനിമയ്ക്കും അപ്പുറം വിജയുടെയും അജിത്തിന്റെയും കുടുംബങ്ങളും വലിയ അടുപ്പത്തിലാണ്. അവിടെയും സംഗീതയുടേയും മക്കളുടേയും അസാനിധ്യം സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരുന്നു. ഇതിനിടയില്‍ വിവാഹ മോചന കേസ് ഫയല്‍ ചെയ്ത് സംഗീത വിജയുടെ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.
ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ ഉത്തരമെന്ന നിലയ്ക്ക് ചില വാര്‍ത്തകള്‍ പുറത്ത് വരികയാണ്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ മകന് ജേസണ്‍ സഞ്ജയ്യുടെ സംവിധാന അരങ്ങേറ്റ ചിത്രമായ സിഗ്മയുടെ റിലീസ് മാറ്റിയേക്കും എന്നാണ് റിപ്പോര്‍ട്ട്. ജുലൈ 31-നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സങ്ങള്‍ നീങ്ങി വിജയ് ചിത്രം ജനനായകന് റിലീസിനൊരുങ്ങവെയാണ് സിഗ്മ റിലീസ് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ജൂലൈ 24-നാണ് ജനനായകന്’ റിലീസ്. വിജയ് ചിത്രവുമായുള്ള ക്ലാഷ് ഒഴിവാക്കാനാണ് സിഗ്മയുടെ റിലീസ് മാറ്റാനുള്ള നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓഗസ്റ്റില്‍ സിഗ്മ തിയേറ്ററില്‍ എത്തിക്കാനാണ് നീക്കം. അതിനിടെ, ജേസണ്‍ അഭിനയത്തിലും അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഉടന്‍ റിലീസ് ചെയ്തേക്കുമെന്നാണ് വിവരം. ലൈക പ്രൊഡക്ഷന്‍സ് ആണ് സിഗ്മ നിര്‍മിക്കുന്നത്. ജി.കെ.എം. തമിഴ് കുമരന് ആണ് ലൈക പ്രൊഡക്ഷന്‍സിന് നേതൃത്വം നല്‍കുന്നത്. അദ്ദേഹം തന്നെയാവും ജേസണ്‍ നായകനായി അരങ്ങേറുന്ന ചിത്രവും നിര്‍മിക്കുക എന്നാണ് വിവരം.
സുഭാസ്കരന്‍ ആണ് സിഗ്മയുടെ നിര്‍മാതാവ്. സന്ദീപ് കിഷന് നായകനാകുന്ന സിഗ്മ ഹീസ്റ്റ് എന്റര്‍ടെയ്നറായാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പങ്കുവെച്ചിരുന്നു. നവാഗത സംവിധായകനൊപ്പമാണ് ജോലി ചെയ്യുന്നതെന്ന തോന്നല്‍ ജേസണിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായിരുന്നില്ലെന്ന് ഛായാഗ്രാഹകന്‍ കൃഷ്ണന് വസന്ത് പറഞ്ഞു.
25 വയസ്സുകാരനായ ഒരു സംവിധായകന് ഇത്രയും ക്ഷമയും വ്യക്തതയും ഉണ്ടെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ചിത്രത്തിലെ നായകന് സന്ദീപ് കിഷന് അഭിപ്രായപ്പെട്ടു. ഏതായാലും അച്ഛന് തമിഴ്നാടിന്റെ ജനനായകനായ ശേഷം ജനനായകന് റിലീസിനൊരുങ്ങുന്നു. മകന് സംവിധായകനും നടനുമായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. വിജയും മകനും മകളുമൊക്കെ പല സിനിമകളില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ ആരാധകര്‍ അത് വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. തലൈവരുടെ ദളപതിയുടെ മകന് തമിഴ് സിനിമയെ അമ്മാനമാടുമോ എന്ന് ഉറ്റുനോക്കുകയാണ് തമിഴ് സിനിമാലോകം. പാര്‍ക്കലാം!
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


നരേന്ദ്ര മോദിയെ അവഹേളിച്ചത് തെറ്റ്; “വിടുവായിത്തരം പറഞ്ഞ് തെറിയും വാങ്ങി ബഹിരാകാശത്ത്!” ജാൻമണിയ്ക്കെതിരെ തുറന്നടിച്ച് സുഹൃത്ത് രഞ്ജിനി ഹരിദാസ്!







