സൈബർ അതിക്രമങ്ങൾക്കെതിരെയും വ്യാജ പ്രചാരണങ്ങൾക്കെതിരെയും ശക്തമായ നിലപാടുമായി നടി അന്ന രാജൻ രംഗത്ത്.തന്റെ ചിത്രം മോശമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയുമായാണ് നടി അന്ന എത്തിയത് . സോഷ്യൽ മീഡിയയിലാണ് അവർ ഇക്കാര്യം പറഞ്ഞത്. തന്റെ ചിത്രം പ്രത്യക്ഷപ്പെട്ട സോഷ്യൽ മീഡിയാ അക്കൗണ്ടിന്റെ വിശദവിവരങ്ങളും അവർ വെളിപ്പെടുത്തി. ഇവർക്കെതിരെ ഉടനടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേരളാ പോലീസിനോടും കേരളാ സൈബർഡോമിനോടും അന്ന ആവശ്യപ്പെട്ടു.
ഇറോട്ടിക് രംഗങ്ങളുള്ള ഇമ്മോർട്ടൽ
എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ട ചിത്രത്തോടൊപ്പമാണ് അന്ന രേഷ്മ രാജൻ സോഷ്യൽ മീഡിയാ അക്കൗണ്ടിനെതിരെ രൂക്ഷവിമിർശനം ഉന്നയിച്ചിരിക്കുന്നത്. ഈ ചിത്രം ദുരുദ്ദേശ്യപൂർവം എഡിറ്റ് ചെയ്ത് അശ്ലീലവും അപകീർത്തികരവുമായ രീതിയിൽ പോസ്റ്റ് ചെയ്തത് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്താനാണെന്ന് അന്ന പറഞ്ഞു. ഈ പ്രവൃത്തി ലജ്ജാകരവും ഒരിക്കലും സ്വീകരിക്കാനാകാത്തതുമാണ്. ഇത് തന്റെ സ്വകാര്യതയുടേയും അന്തസിന്റേയും ഗുരുതരമായ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി.
“ഈ അക്കൗണ്ടിനെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ പോലീസിൽ പരാതി നൽകാൻതന്നെയാണ് തീരുമാനം. ഈ ചിത്രം എഡിറ്റ് ചെയ്തവർക്കും പങ്കിട്ടവർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. നീതി ലഭിക്കുന്നതുവരെ മുന്നോട്ടുപോകും. ദയവായി ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കം പിന്തുണയ്ക്കുകയോ പങ്കിടുകയോ ചെയ്യരുത്.” അന്ന രാജൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വി.ഡി. സതീശനെ അവർ പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുമുണ്ട്.
യഷ് ചിത്രം ‘ടോക്സിക്’ ട്രെയ്ലർ ഓഗസ്റ്റ് 8ന്; ആകാംക്ഷയുണർത്തി പുതിയ പോസ്റ്റർ, ആരാധകരിൽ ആവേശം
അടുത്തിടെയാണ് അന്ന രാജൻ സോഷ്യൽ മീഡിയയിൽ സബ്സ്ക്രിബ്ഷൻ ആരംഭിച്ചത്. മാന്യമല്ലാത്തതൊന്നും ഇതിലുണ്ടാവില്ലെന്ന് അവർ അന്ന് അറിയിച്ചിരുന്നു. ‘സബ്‌സ്‌ക്രിപ്ഷൻ എന്നാൽ അൺപ്രൊഫഷണൽ കണ്ടന്റ് എന്ന് അർഥമില്ല. ഗുണമേന്മയും സർഗാത്മകതയും പരസ്പരബഹുമാനവും നിലനിർത്തുന്ന സംവാദങ്ങൾക്കുള്ള ഇടമാണിത്. അതുകൊണ്ട് മാന്യമല്ലാത്തതൊന്നും ഇവിടെ പ്രതീക്ഷിക്കരുത്, യഥാർഥവും പ്രൊഫഷണലുമായ കണ്ടന്റുകൾ മാത്രം. മനസിലാക്കുന്നതിനും യാത്രയിൽ ഒപ്പമുണ്ടാവുന്നതിനും നന്ദി’- അവർ പറഞ്ഞതിങ്ങനെ.









