തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരി മാഫിയക്കെതിരെ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’. പദ്ധതിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി പോലീസ് നടത്തിയ മിന്നൽ പരിശോധനകളിൽ 116 പേർ കൂടി അറസ്റ്റിലായി. പുതിയതായി 110 കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്.രജിസ്റ്റർ ചെയ്ത കേസുകളും പിടിച്ചെടുത്ത മയക്കുമരുന്നും:
പുതിയതായി രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു:
27 എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം: 68 കേസുകൾ, കോട്പ (COTPA) നിയമപ്രകാരം: 41 കേസുകൾ
കരിമണൽ ഖനനത്തിന് വഴിതുറന്നത് പിണറായി സർക്കാർ; വസ്തുത മറച്ചുവയ്ക്കരുതെന്ന് വി.എം. സുധീരൻ
സ്മോൾ ക്വാണ്ടിറ്റി (കുറഞ്ഞ അളവ്) കൈവശം വെച്ചതിന്: 38 കേസുകൾ, മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന്: 3 കേസുകൾ, കൊമേഴ്സ്യൽ ക്വാണ്ടിറ്റി (വാണിജ്യ അളവ്) കൈവശം വെച്ചതിന്: 1 കേസ്
ലഹരിവേട്ടയിൽ ഇവരവിൽ നിന്ന് 495.766 ഗ്രാം എം.ഡി.എം.എ (MDMA), 6.903 കിലോഗ്രാം കഞ്ചാവ്, 5 ഗ്രാം ഹാഷിഷ് ഓയിൽ, 0.2 ഗ്രാം ഹെറോയിൻ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്.
ഇതുവരെ 7,300-ലധികം അറസ്റ്റുകൾ; കഞ്ചാവ് ശേഖരം 578 കിലോ കടന്നു. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതു മുതൽ ഇന്നുവരെ സംസ്ഥാനത്ത് ആകെ 6,801 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ റെയ്ഡുകളിലായി ആകെ 7,306 പേരെയാണ് പോലീസ് അഴികൾക്കുള്ളിലാക്കിയത്. ഇതുവരെയായി 5,146 ഗ്രാം എം.ഡി.എം.എയും 578 കിലോഗ്രാം കഞ്ചാവും മാരക ലഹരിവസ്തുക്കളും ഈ ജനകീയ ദൗത്യത്തിലൂടെ പിടിച്ചെടുക്കാൻ പോലീസിന് സാധിച്ചു.
ലഹരി വേട്ടയ്ക്കൊപ്പം തന്നെ ശക്തമായ പ്രതിരോധ-ബോധവൽക്കരണ പ്രവർത്തനങ്ങളും പോലീസ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം 101 ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
ഇതുവരെയുള്ള ആകെ കണക്കുകൾ:
ആകെ ബോധവൽക്കരണ ക്ലാസുകൾ: 7,002
കൗൺസിലിങ്ങുകൾ: 342
സ്കൂൾ-കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പരിപാടികൾ: 5,460
ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനെ അറിയിക്കാം:
പൊതുജനങ്ങൾക്ക് തങ്ങളുടെ പ്രദേശത്തെ ലഹരി വിപണനത്തെക്കുറിച്ചോ കടത്തിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ താഴെ പറയുന്ന നമ്പറുകളിൽ പോലീസിനെ നേരിട്ടറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരോ മറ്റ് വിശദാംശങ്ങളോ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും.
നേരിട്ട് വിളിക്കാൻ: 9497979794, 9497927797
വാട്‌സ്ആപ്പ് നമ്പർ: 9995966666


മലയാള സിനിമയിലെ പ്രമുഖരുമായി ബാലഗോപാലിനുള്ള അടുത്ത സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്ന അമേരിക്കന്‍ യാത്ര; മെസിയെ കണ്ടു കൈയ്യടിക്കാനുള്ള മോഹന്‍ലാലിന്റെ അമേരിക്കന്‍ ഫുട്ബോള്‍ യാത്രയില്‍ തിളങ്ങി ബാലഗോപാല്‍: സ്വകാര്യ ജെറ്റിലെ മുഖ്യ സഹയാത്രികനായി ദേവി ഫാര്‍മ ഉടമ







