ഡള്ളാസ്: ഫുട്ബോള്‍ ലോകം കാത്തിരുന്ന 2026 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടം നേരില്‍ കാണാന്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും. അമേരിക്കയിലെ ഡള്ളാസ് സ്റ്റേഡിയത്തില്‍ നടന്ന സ്പെയിനും ഫ്രാന്‍സും തമ്മിലുള്ള ഒന്നാം സെമി ഫൈനല്‍ മത്സരമാണ് വിഐപി ബോക്സിലിരുന്ന് ലാലേട്ടന് ആസ്വദിച്ചത്.
കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സും പരാജയമറിയാതെ കുതിക്കുന്ന യുവനിരയുമായെത്തിയ സ്പെയിനും തമ്മിലുള്ള പോരാട്ടം കളിയുടെ ഓരോ നിമിഷവും വളരെ ആവേശത്തോടെ അദ്ദേഹം നോക്കിക്കണ്ടു. അമേരിക്കയിലെ ഡള്ളാസ് സ്റ്റേഡിയത്തിലെ അത്യാധുനിക സൗകര്യമുളള വിഐപി ബോക്സില്‍ ഭാര്യ സുചിത്രയ്ക്കും സുഹൃത്തക്കളായ ദേവി ഫാര്‍മ ഉടമയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ബാലഗോപാലിനും മുന്‍ ഡിസ്നി ഇന്ത്യ ഹെഡ് കെ.മാധവനോടൊപ്പമാണ് അദ്ദേഹം മത്സരം കണ്ടത്.
മല്‍സരത്തിന്റെ ആവേശം അടുത്തറിയാന്‍ മാത്രമല്ല എരിയും പുളിയും മധുരവും കൂട്ടി മികച്ച രുചിക്കൂട്ട്് ഒരുക്കാനും വിഐപി ബോക്സ് സദാ സജ്ജം. ഷൂട്ടിങ്ങ് തിരക്കുകളൊക്കെ മാറ്റിവച്ച് ഫുട്ബോള്‍ ആവേശത്തില്‍ മുഴുവന്‍ അലിയുകയാണ് മലയാളികളുടെ പ്രിയതാരം.
FIRST ON MANGALAM TV | ഇ.ഡി ആക്രമണക്കേസില്‍ ഗീനാകുമാരി തെറിച്ചു; എ.സന്തോഷ്കുമാർ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ


EXCLUSIVE ഇടവം മിഥുനം കര്‍ക്കിടകമിങ്ങനെ… വയസാകുന്നു പൊന്നേ തമ്പുരാനേ.. കരുണാമയനേ ഓര്‍ഡര്‍ തരണേ… ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ തരണേ… ഓര്‍ഡര്‍ തരണേ.. വയസാകുന്നു പൊന്നേ തമ്പുരാനേ!’; പ്രഖ്യാപനം വന്ന് നാളുകളേറെയായിട്ടും ഡി വൈ എസ് പി-സി ഐ തല അഴിച്ചുപണി ഉത്തരവിറങ്ങിയില്ല; സങ്കടപ്പാട്ടുമായി പോലീസ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ







