മാത്യുസ് എം. ജോർജിന് മംഗളം തിരുവനന്തപുരം ബ്യൂറോയുടെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു

ചങ്ങനാശേരി: മംഗളം ദിനപത്രത്തിന്റെ കോട്ടയം അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന മാത്യുസ് എം. ജോർജ് (52) നിര്യാതനായതിനെ തുടർന്ന് മംഗളം തിരുവനന്തപുരം ബ്യൂറോയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

തിരുവനന്തപുരം ബ്യൂറോ ചീഫ് ആർ. ജയചന്ദ്രൻ, യൂണിറ്റ് മാനേജർ സുരേഷ് മേനോൻ, സീനിയർ റിപ്പോർട്ടർമാരായ സുനിൽ ജെ. സണ്ണി അരുൺ പാല എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ച് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി.

മാത്യുസ് എം. ജോർജിന്റെ നിര്യാണം മംഗളം കുടുംബത്തിനും മലയാള മാധ്യമരംഗത്തിനും തീരാനഷ്ടമാണെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.