ഒടുവിൽ വഴങ്ങി പിഎസ്‌സി; 54 മാർക്കിന്റെ ചോദ്യങ്ങൾ കാണാതെ പോയതെങ്ങോട്ട്?; പ്ലാനിങ് ബോർഡ് നിയമന വിവാദത്തിൽ ക്രൈംബ്രാഞ്ചിന് മുഴുവൻ രേഖകളും കൈമാറി!

Kerala PSC office building പിഎസ്‌സി ഓഫീസ് ചിത്രം

തിരുവനന്തപുരം : സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമന ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിഎസ്‌സി നിലപാട് മാറ്റി. ഉദ്യോഗാർഥിക്ക് പരീക്ഷാ രേഖകൾ കൈമാറണമെന്ന വിവരാവകാശ കമ്മിഷന്റെ നിർദേശം നേരത്തെ തള്ളിയ പിഎസ്‌സി, ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് മുന്നിൽ വഴങ്ങിയിരിക്കുകയാണ്. പ്ലാനിങ് ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദിച്ച രേഖകൾ മുഴുവനും കൈമാറി.

ചോദ്യപ്പേപ്പർ, ഉത്തരക്കടലാസുകൾ, ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) രേഖകൾ, മൂല്യനിർണയവും അഭിമുഖവും നടത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ എന്നിവയാണ് അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സി കൈമാറിയത്.

എന്തുകൊണ്ട് 10 ചോദ്യങ്ങൾ മൂല്യനിർണയം ചെയ്തില്ല?

ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ, 54 മാർക്കിന്റെ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് എന്തുകൊണ്ടെന്നാണ് ക്രൈംബ്രാഞ്ച് പ്രധാനമായി അന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച് ഓൺ സ്ക്രീൻ മാർക്കിങ് രേഖകൾ ഉൾപ്പെടെ നൽകാൻ പിഎസ്‌സിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ രേഖകളും കൃത്യമായി കൈമാറിയതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.

പരീക്ഷാ മൂല്യനിർണയത്തിൽ ക്രമക്കേട് ആരോപിച്ച് പരാതി നൽകിയ കെ. ശ്യാംകൃഷ്ണന് രേഖകൾ ഏഴു ദിവസത്തിനകം കൈമാറണമെന്ന് വിവരാവകാശ കമ്മിഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, മൂന്ന് തസ്തികകളിലേക്കുള്ള പൊതുപരീക്ഷയാണ് നടന്നതെന്നും തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ വിവരങ്ങൾ കൈമാറാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി പിഎസ്‌സി ഈ ഉത്തരവിനെ എതിർത്തിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും ശ്യാംകൃഷ്ണനെ പിഎസ്‌സി അറിയിച്ചിരുന്നു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.