ഹൈദരാബാദ്: ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയതും ദുരൂഹത നിറഞ്ഞതുമായ വഴിത്തിരിവിലേക്ക് . മുങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പ് യുവതി കയ്യിലേന്തിയെന്ന് പറയപ്പെടുന്ന ക്ഷേത്രത്തിലെ ദേവീവിഗ്രഹം കണ്ടെത്താനായി പൊലീസ് കുളത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു. തേജസ്വിനി എന്ന യുവതിയാണ് കഴിഞ്ഞദിവസം കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിന് മുൻപ് യുവതി വസ്ത്രങ്ങൾ പൂർണ്ണമായും അഴിച്ചുമാറ്റി, നഗ്നയായി സമീപത്തെ ക്ഷേത്രത്തിൽ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന ‘അമ്മവാരു’ ദേവിയുടെ വിഗ്രഹം കൈക്കലാക്കി കുളത്തിലേക്ക് നടന്നുപോയി ചാടുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പിന്നീട് യുവതിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയെങ്കിലും ദേവീവിഗ്രഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.അന്തിമ അന്വേഷണത്തിൽ നിർണായക തെളിവായേക്കാവുന്ന ഈ വിഗ്രഹത്തിനായി ദുരന്ത പ്രതിരോധ സേന ബോട്ടുകൾ വിന്യസിച്ച് കുളത്തിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
പ്രതിമാസം ഒരു ലക്ഷം രൂപ വാടക; ദുരൂഹതയേറ്റി ലോഡ്ജ് മാഫിയയും
തിയേറ്ററിൽ എത്തും മുൻപേ ‘ജനനായകൻ’ കണ്ടത് ഇത്രയും കോടി പേരോ?! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പോലീസ്
തേജസ്വിനിയുടെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് വിപുലമായ അന്വേഷണമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി യുവതിയുടെ അമ്മയായ അരുണയെ വിശദമായി ചോദ്യം ചെയ്തു. തേജസ്വിനിയുടെ മരണമൊഴി എന്ന് സംശയിക്കുന്ന രേഖകൾ, സാമ്പത്തിക ഇടപാടുകൾ, സംഭവത്തിന് മുൻപുള്ള ദിവസങ്ങളിലെ ഇവരുടെ നീക്കങ്ങൾ എന്നിവയെല്ലാം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. അന്വേഷണത്തിൽ ഞെട്ടിക്കുന്ന പല വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
തേജസ്വിനി താമസിച്ചിരുന്ന വാടക ഫ്ലാറ്റിലേക്ക് പ്രതിദിനം 3,500 രൂപയോളമാണ് നൽകിയിരുന്നത്. അതായത് പ്രതിമാസം ഏതാണ്ട് ഒരു ലക്ഷം രൂപയോളം ഇവർ വാടകയിനത്തിൽ മാത്രം ചിലവഴിച്ചിരുന്നു. ഇത്രയും വലിയ തുക എന്തിനാണ് നൽകിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, ഈ കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകൾ അനധികൃതമായി ഒരു ലോഡ്ജ് പോലെയാണ് പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഇതിന് മരണവുമായി വല്ല ബന്ധവുമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.


FIRST ON MANGALAM TV | ഇ.ഡി ആക്രമണക്കേസില് ഗീനാകുമാരി തെറിച്ചു; എ.സന്തോഷ്കുമാർ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ







