പത്തനംതിട്ട: ആശുപത്രി പരിസരങ്ങളിലെ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണത്തിനെതിരെ ആരോഗ്യമന്ത്രി കെ. മുരളീധരൻ വീണ്ടും വിമർശനവുമായി രംഗത്ത്. ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവില കൊടുത്തും അത് തടയുമെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ നയമാണിത്.
ആശുപത്രികളിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചൺ വഴി മാത്രമേ നടത്താവൂ. സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്‌ഐ എന്നല്ല യൂത്ത് കോൺഗ്രസിന്റെയോ സേവാഭാരതിയുടെയോ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.
ബാനറുകളും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ കഴിഞ്ഞ ദിവസം അറിയിച്ചത്. ആശുപത്രികളിലെ സൗജന്യ ഭക്ഷണവിതരണത്തിനായി കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
മഴ വിടില്ല; കേരളത്തിൽ മൂന്ന് ദിവസം അതിശക്ത മഴയ്ക്ക് സാധ്യത, 11 ജില്ലകൾക്ക് ഓറഞ്ച് മുന്നറിയിപ്പ്!









