കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലിരുന്നത് മുതല്‍ ഒന്നിന് പുറകെ ഒന്നായി ചോദ്യങ്ങള്‍ ഉയര്‍ന്നുവരികയാണ്. അതില്‍ നല്ലൊരു പങ്കും പ്രതിപക്ഷത്ത് നിന്നല്ല ഭരണപക്ഷത്ത് നിന്നാണെന്നതാണ് പ്രധാനം. രത്തന്‍ ഖേല്‍ക്കര്‍, ശേഷാദ്രിനാഥന് നിയമനങ്ങള്‍, പി.എം. ശ്രീ, വിഴിഞ്ഞം പദ്ധതിയിലെ മലക്കം മറിച്ചിലുകള്‍, കള്ളാടി ദുരന്തത്തില്‍ മനുഷ്യനിര്‍മിത ദുരന്ത പ്രയോഗത്തില്‍ പിന്നീടുണ്ടായ മൗനം ഏറ്റവും ഒടുവില്‍ ഗവണ്മെന്റ് പ്ലീഡര്‍ നിയമനം.
അങ്ങനെ പലതിലും ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ഹണി മൂണ്‍ പീരിഡ് കഴിയും മുന്‍പ് തന്നെ വി.ഡി. സതീശന് സര്‍ക്കാരിന് ചോദ്യമുയര്‍ത്തി കോണ്‍ഗ്രസില്‍ ചില ഗ്രൂപ്പുകള്‍ ശക്തമാവുകയാണോ. ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തിലെ ഭിന്നത വ്യക്തമാക്കി ലോയോഴ്സ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും രംഗത്തുണ്ട്. മാത്രവുമല്ല മുഖ്യമന്ത്രിയുടെ വാദം തള്ളി ലോയേഴ്സ് കോണ്‍ഗ്രസ് രംഗത്ത് വന്നുകഴിഞ്ഞു. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിനകത്തെ ആഭ്യന്തര തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക് എത്തുമെന്ന് വ്യക്തം. കെ.എസ്.യു പരാതികളില്‍ മുഖ്യമന്ത്രി ഇടപെട്ട രീതിയാണ് ലോയേഴ്സ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാദങ്ങള്‍ സംഘടന തന്നെ തള്ളുന്ന സാഹചര്യം സതീശന് ചെറുതല്ലാത്ത ആശങ്ക തന്നെയാകും. ലോയേഴ്സ് കോണ്‍ഗ്രസിന്റെ പുതിയ നിലപാട് കെ.എസ്.യുവിന്റെ ആക്ഷേപങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുമോയെന്നതാണ് ഇനി അറിയേണ്ടത്.മാത്രവുമല്ല മുഖ്യമന്ത്രി അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ചയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണത്തിന് ഒറ്റയ്ക്ക് വന്ന വി.ഡി. സതീശന് അവസ്ഥ ആവര്‍ത്തിക്കപ്പെടും. പരസ്യപ്രതികരണങ്ങള്‍ അതിരുവിടാതിരിക്കാന്‍ കെ.പി.സി.സിയുടെ കര്‍ശന നിര്‍ദ്ദേശം വന്നപ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. നേതാക്കളുടെ ഉള്ളില്‍ വലിയ അസംപ്തൃപ്തി പല വിഷയങ്ങളിലുമുണ്ടെന്ന്. സംഘപരിവാര്‍ നേതാക്കളെ കാണാന്‍ സമയം കണ്ടെത്തിയ മുഖ്യന് സ്വന്തം പാര്‍ട്ടിയിലെ യുവ വിദ്യാര്‍ഥി നേതാക്കളെ കാണുന്നില്ലെങ്കില്‍ അതിനെതിരെയും പടയൊരുക്കം വരും ദിവസങ്ങളില്‍ ശക്തമാകാം.
വിദ്യാർഥിസമരത്തെ പിന്തുണച്ചു; വേടനെ പൂട്ടാനിറങ്ങി പോലീസ്…!
നേതാക്കളുടെ പരസ്യ പോര് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ നേതൃത്വം
ഔദ്യോഗിക നയം മാത്രമേ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രകടിപ്പിക്കാവൂവെന്നും
ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടി വേദികളില്‍ മാത്രമായി ഒതുക്കണമെന്നും പറഞ്ഞിട്ടുണ്ട്. ഇതിനിടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അടിയന്തരമായി രാഷ്ട്രീയകാര്യസമിതി വിളിച്ചുചേര്‍ക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. ഏതായാലും കെ.എസ്.യു- സതീശന് പോര് കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് പോരിന് വഴിവെക്കുന്നുവെന്നത് ഒരു സത്യം തന്നെയാണ്. കാരണം കെ.എസ്.യുവിന് പിന്തുണയുമായി കെ.സി. വേണുഗോപാല്‍ പക്ഷം രംഗത്തുണ്ട് എന്നത് തന്നെ.
ഫേസ്ബുക്ക് പോസ്റ്റുകളും പ്രസ്താവനകളുമായി നേതാക്കള്‍ കളം പിടിച്ചുകഴിഞ്ഞു. അതായാത് തല്‍സ്ഥിതി തുടരുകയാണെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത കൂടുതല്‍ രൂക്ഷമാകുമെന്ന് വ്യക്തം. മുന്‍ കെ.എസ്.യു നേതാവായ പി.എം. നിയാസിന്റെ സമാനമായ അനുഭവവും ചര്‍ച്ചയാക്കി നേതാക്കള്‍ രംഗത്തുണ്ട്. ഇതിനിടെ സതീശനായി പ്രതിരോധം തീര്‍ത്ത് അനുകൂലികള്‍ രംഗത്ത് ഇറങ്ങിയതോടെ ചിത്രം തെളിഞ്ഞു. ഇതെല്ലാം ഒരു വശത്ത് നടക്കുമ്പോഴാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നാഥനില്ലാ കളരിയെന്ന അവസ്ഥ. അധ്യക്ഷനില്ലാത്തത് നിലവില്‍ വലിയ സംഘടനാ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. ഏതായാലും എല്ലാം മനസില്‍ വച്ച് ഡല്‍ഹിക്ക് വണ്ടി കയറുന്ന വി.ഡി. സതീശന് മന്ത്രിസഭായോഗത്തിന് മുന്‍പ് തിരിച്ചെത്തുമ്പോള്‍ നീറുന്ന പ്രശ്നങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് മോചനം കിട്ടുമോ, അതോ പതിവ് പോലെ മുഖ്യമന്ത്രി മാധ്യമപ്പോരിന് സാക്ഷ്യം വഹിക്കുമോ കേരളം. കാത്തിരുന്നു കാണാം.


പ്രേമനും ജി ആര് അജിതും നേതൃത്വത്തിലേക്ക്; പോലീസില്‍ വമ്പന്‍ സംഘടനാ അഴിച്ചുപണി: കെ.പി.ഒ.എ. ചരിത്രമായി; പുതിയ അഡ്ഹോക്ക് കമ്മിറ്റികള്‍ നിലവില്‍ വന്നു; ഇനി പോലീസിലും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറും







